ചെന്നൈയെ നയിക്കാന്‍ ഇനി ധോണിയില്ല, ഗെയ്ക്വാദ് പുതിയ നായകന്‍

ചെന്നൈ- ഐപിഎല്ലില്‍ ചെന്നൈയെ നയിക്കാന്‍ ഇനി ഇതിഹാസ താരം മഹേന്ദ്രസിംഗ് ധോണിയില്ല. ചെന്നൈയുടെ നായകസ്ഥാനത്തുനിന്ന് ധോണി ഒഴിഞ്ഞതായി ടീം സ്ഥീരീകരിച്ചു. പുതിയ നായകനായി ഓപ്പണിംഗ് ബാറ്റര്‍ ഋതുരാജ് ഗെയ്ക്വാദിനെ നിയമിച്ചു. സമൂഹമാധ്യമങ്ങളില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലൂടെയാണ് ടീം വാര്‍ത്ത പുറത്തുവിട്ടത്. 'ഐ.പി.എല്‍ 2024ന് മുന്നോടിയായി ധോനി ചെന്നൈയുടെ നായകസ്ഥാനം ഋതുരാജ് ഗെയ്ക്വാദിന് കൈമാറി. 2019 മുതല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നെടുംതൂണാണ്...