Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ചെന്നൈയെ നയിക്കാന്‍ ഇനി ധോണിയില്ല, ഗെയ്ക്വാദ് പുതിയ നായകന്‍

ചെന്നൈ- ഐപിഎല്ലില്‍ ചെന്നൈയെ നയിക്കാന്‍ ഇനി ഇതിഹാസ താരം മഹേന്ദ്രസിംഗ് ധോണിയില്ല. ചെന്നൈയുടെ നായകസ്ഥാനത്തുനിന്ന് ധോണി ഒഴിഞ്ഞതായി ടീം സ്ഥീരീകരിച്ചു. പുതിയ നായകനായി ഓപ്പണിംഗ് ബാറ്റര്‍ ഋതുരാജ് ഗെയ്ക്വാദിനെ നിയമിച്ചു. സമൂഹമാധ്യമങ്ങളില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലൂടെയാണ് ടീം വാര്‍ത്ത പുറത്തുവിട്ടത്.

'ഐ.പി.എല്‍ 2024ന് മുന്നോടിയായി ധോനി ചെന്നൈയുടെ നായകസ്ഥാനം ഋതുരാജ് ഗെയ്ക്വാദിന് കൈമാറി. 2019 മുതല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നെടുംതൂണാണ് ഋതുരാജ്. 52 മത്സരങ്ങള്‍ അദ്ദേഹം ടീമിനായി കളിച്ചിട്ടുണ്ട്.' ചെന്നൈ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ഐപിഎല്ലിന്റെ ഉദ്ഘാടന സീസണ്‍ മുതല്‍ ചെന്നൈയുടെ നായകനായി ധോണിയുണ്ട്. പിന്നീടങ്ങോട്ട് ടീമിനെ കരുത്തുറ്റ ശക്തിയായി നയിക്കുന്നതും ധോണിയാണ്. തന്റെ നേതൃപാടവും കൃത്യമായ തീരുമാനങ്ങളും കൊണ്ട് ചെന്നൈയുടെ ചരിത്രം തന്നെ ധോണി പുതുക്കിയെഴുതി. അഞ്ച് തവണയാണ് ധോണിയുടെ നായകത്വത്തില്‍ ചെന്നൈ കിരീടം നേടിയത്. 2010, 2011, 2018, 2021, 2023 വര്‍ഷങ്ങളിലാണ് കിരീടനേട്ടം. അഞ്ച് തവണ റണ്ണേഴ്‌സ് അപ്പുമായിട്ടുണ്ട്. ഐ.പിഎല്ലിന് പുറമേ ചാമ്പ്യന്‍സ് ലീഗ് ടി20 കിരീടവും ധോനിക്ക് കീഴില്‍ ചെന്നൈ നേടിയിട്ടുണ്ട്. 2010, 2014 വര്‍ഷങ്ങളിലാണ് ചാമ്പ്യന്‍സ് ലീഗ് ടി20 കിരീടങ്ങള്‍ ചെന്നൈ നേടിയത്.

ഐ.പിഎല്ലില്‍ 250 മത്സരങ്ങള്‍ ധോണി കളിച്ചിട്ടുണ്ട്. ചെന്നൈയ്ക്ക് പുറമേ റൈസിങ് പുണെ സൂപ്പര്‍ജയന്റിനായും കളത്തിലിറങ്ങി. ഐപിഎല്ലില്‍ 24അര്‍ധസെഞ്ചുറി ഉള്‍പ്പെടെ 5082 റണ്‍സും നേടി. 38.79 ആണ് ശരാശരി. 142 ക്യാച്ചുകളും 42 സ്റ്റമ്പിങ്ങുകളുമുണ്ട്.

 

Latest News