ഓസ്‌ട്രേലിയയില്‍ വീടിന് തീപിടിച്ച് മലയാളി നഴ്‌സ് മരിച്ചു 

മെല്‍ബണ്‍-ഓസ്‌ട്രേലിയയില്‍ മലയാളി സമൂഹത്തിനു ഞെട്ടലായി നഴ്സിന്റെ മരണം. വീടിന് തീപിടിച്ച് മലയാളി നഴ്‌സ് കൊലപ്പെട്ടെന്ന വാര്‍ത്തയാണ് പുറത്തുവന്നത്. സിഡ്നിക്ക് സമീപം ഡുബ്ബോയില്‍ താമസിക്കുന്ന ഷെറിന്‍ ജാക്‌സനാണ് (33) ആണ് മരണമടഞ്ഞത് . മാര്‍ച്ച് 21 നുണ്ടായ അപകടത്തെ തുടര്‍ന്ന് ഷെറിന്‍ ഗുരുതരാവസ്ഥയില്‍ ഡുബ്ബോ ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ ആയിരുന്നു. പത്തനംതിട്ട കൈപ്പട്ടുര്‍ സ്വദേശിയും റ്റെക്സ്റ്റയില്‍ എഞ്ചിനീയറായ ജാക്ക്‌സണ്‍ ആണ് ഭര്‍ത്താവ്. അപകടം നടന്നപ്പോള്‍ ജാക്ക്‌സണ്‍ ജോലി സംബന്ധമായി പുറത്ത് പോയിരിക്കുകയായിരുന്നു. ഷെറിന്‍ മാത്രമാണ് സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്നത്. അഗ്‌നിബാധയുടെ കാരണങ്ങളെ കുറിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

വാർത്തകളും വിശകലനങ്ങളും വാട്സ്ആപ്പിൽ

Latest News