Sorry, you need to enable JavaScript to visit this website.

ഭർത്താവിന് പിറന്നാൾ സമ്മാനം വാങ്ങാനുള്ള യാത്രയ്ക്കിടെ യുവതിക്ക് ദാരുണാന്ത്യം; അപകടം സ്‌കൂട്ടറിൽ കണ്ടെയ്‌നർ ലോറിയിടിച്ച്

കോട്ടയം - സ്‌കൂട്ടറിൽ കണ്ടെയ്‌നർ ലോറിയിടിച്ച് യുവതി മരിച്ചു. കോട്ടയം നീറിക്കാട് കല്ലമ്പള്ളി കൊല്ലംകുഴിയിൽ ബിനോയുടെ ഭാര്യ പ്രിയ ബിനോയി (47) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറോടെ കോട്ടയം നാഗമ്പാടം പാലത്തിൽ വച്ചാണ് അപകടമുണ്ടായത്. 
  ഭർത്താവിന് പിറന്നാൾ സമ്മാനം വാങ്ങാനുള്ള യാത്രയാണ് അന്ത്യയാത്രയായത്. ഇരുവരും ഒരുമിച്ച് നഗരത്തിലേയ്ക്ക് പോകുംവഴി പാലംകയറി വന്ന ലോറി ബിനോയി ഓടിച്ച സ്‌കൂട്ടറിൽ തട്ടുകയായിരുന്നു. റോഡിൽ തലയിടിച്ച് വീണപ്പോഴുണ്ടായ ഗുരുതര പരുക്കാണ് മരണ കാരണമായത്. ബിനോയി കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. 
 പൊടി ഉൽപന്നങ്ങളും സ്‌പൈസസും ഓട്ടോറിക്ഷയിൽ എത്തിച്ച് ഹോൾസെയിൽ വിൽപ്പന നടത്തുകയാണ് ബിനോയി. മക്കൾ: ഗംഗ (ഫാഷൻ ഡിസൈനർ), ഗായത്രി (പത്താം ക്ലാസ് വിദ്യാർത്ഥിനി). മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ചൊവ്വാഴ്ച പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകുമെന്ന് പോലീസ് പറഞ്ഞു.

വയനാട്ടിൽ രാഹുലിനെക്കാൾ കൂടുതൽ തവണ എത്തിയത് കാട്ടാനയെന്ന് കെ സുരേന്ദ്രൻ; സ്ഥാനാർത്ഥിത്വം പണിയാകുമോ?

Latest News