ജിസാന്‍ ദായിര്‍ കെ.എം.സി.സി തെന്നല സി.എച്ച് സെന്ററിന് ഒരു ലക്ഷം രൂപ കൈമാറി

ജിസാന്‍-ദായിര്‍ ഏരിയാ കെ.എം.സി.സി യുടെ റമദാന്‍ റിലീഫില്‍ ഒരു ലക്ഷം രൂപ തെന്നല സി.എച്ച് സെന്ററിനു കൈമാറി.
തെന്നല സി.എച്ച് സെന്റര്‍ ആസ്ഥാനത്ത്  നടന്ന ചടങ്ങില്‍ ജിസാന്‍ സെന്‍ട്രല്‍ കമ്മിറ്റി ഉപാധ്യക്ഷന്മാരായ നാസര്‍ വി.ടി ഇരുമ്പുഴി,ഇസ്മയില്‍ ബാപ്പു എന്നിവരുടെ സാന്നിധ്യത്തില്‍ ദായിര്‍ കെ.എം.സി.സി സീനിയര്‍ വൈസ് പ്രസിഡണ്ട് ബഷീര്‍ പുല്ലാര പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ക്ക് ഫണ്ട് കൈമാറി.
മലപ്പുറം ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് ശരീഫ് കുറ്റൂര്‍ മുഖ്യാഥിതിയായി പങ്കെടുത്ത ചടങ്ങില്‍ ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി ശരീഫ് വടക്കയില്‍,തെന്നല പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് എം.പി കുഞ്ഞിമൊയ്തീന്‍,ജനറല്‍ സെക്രട്ടറി പി.ടി സലാഹു,സെക്രട്ടറി സുലൈമാന്‍ ഇ.കെ സി.എച്ച് സെന്റര്‍ പ്രസിഡണ്ട് മജീദ് കോറാണത്ത്,ട്രഷറര്‍ പീച്ചി കള്ളിയത്ത്,കോഡിനേറ്റര്‍ ദവായി പീച്ചി ദായിര്‍ കെ.എം.സി.സി നേതാക്കളായ റസാഖ് മഞ്ഞപ്പറ്റ,സിറാജ് മുക്കം,അബ്ദുല്‍ ഷുകൂര്‍ തുടങ്ങിയവരുംസംബന്ധിച്ചു.

വാര്‍ത്തകള്‍ തുടര്‍ന്നും വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ പുതിയ ഗ്രൂപ്പില്‍ ചേരുക

വാർത്തകളും വിശകലനങ്ങളും വാട്സ്ആപ്പിൽ

Tags

Latest News