Sorry, you need to enable JavaScript to visit this website.

മക്കയില്‍ തീര്‍ഥാടനത്തിനിടെ ഉറ്റവരെ കാണാതായോ... വിഷമിക്കേണ്ട, ഇങ്ങനെ ചെയ്താല്‍ മതി

മക്ക- മക്കയില്‍ തീര്‍ഥാടനത്തിനിടെ ആരെയെങ്കിലും കാണാതായാല്‍ പരിഭ്രമിക്കേണ്ടതില്ലെന്നും കിംഗ് ഫഹദ് ഗേറ്റിന് അടുത്തുള്ള ലൂസേഴ്‌സ് ഗൈഡന്‍സ് സെന്ററിലേക്ക് പോകണമെന്നും ഹജ്, ഉംറ മന്ത്രാലയത്തിലെ ബോധവല്‍ക്കരണ കേന്ദ്രം വിശദീകരിച്ചു.
തീര്‍ഥാടകര്‍ക്ക് ആശ്വാസം പകരുന്ന വിധത്തിലുള്ള വീഡിയോ സന്ദേശമാണ് മന്ത്രാലയം പ്രസിദ്ധീകരിച്ചത്. ഇത് എക്‌സ് പ്ലാറ്റ് ഫോമില്‍ അവര്‍ പങ്കുവെച്ചു.
നിങ്ങള്‍ വിശുദ്ധ മസ്ജിദ് സന്ദര്‍ശനത്തിനിടെ ആരെയെങ്കിലും കാണാതായാല്‍ നിങ്ങള്‍ വിഷമിക്കേണ്ടതില്ല. കിംഗ് ഫഹദ് ഗേറ്റിന് അടുത്തുള്ള ലോസ്റ്റ് ആന്‍ഡ് ലോസ്റ്റ് ഗൈഡന്‍സ് സെന്ററിലേക്ക് പോകുക. ഇത്തരത്തില്‍ ഒറ്റപ്പെട്ടുപോകുന്ന തീര്‍ഥാടകരെ സുരക്ഷിതമായി ഈ കേന്ദ്രത്തിലാണ് എത്തിക്കുക.

വാര്‍ത്തകള്‍ തുടര്‍ന്നും വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ പുതിയ ഗ്രൂപ്പില്‍ ചേരുക

വാർത്തകളും വിശകലനങ്ങളും വാട്സ്ആപ്പിൽ

 

 

Tags

Latest News