ഇന്റര്‍നാഷണല്‍ സ്‌കൂളുകളില്‍ സൗദിവല്‍കരണമില്ല

ജിദ്ദ- ഇന്റര്‍നാഷണല്‍ സ്‌കൂളുകളെ സൗദിവല്‍ക്കരണത്തില്‍ നിന്ന് ഒഴിവാക്കിയതായി വാണിജ്യ മന്ത്രി ഡോ. മാജിദ് അല്‍ഖസബി അറിയിച്ചു.  വിദ്യാലയങ്ങള്‍ തുറക്കാന്‍ ബ്രിട്ടനില്‍ നിന്നുള്ള അഞ്ചു ഇന്റര്‍നാഷണല്‍ സ്‌കൂളുകള്‍ക്ക് ലൈസന്‍സുകള്‍ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു. മക്കള്‍ക്ക് ഏതിനം വിദ്യാഭ്യാസവും അധ്യാപകരുമാണ് വേണ്ടതെന്ന് തെരഞ്ഞെടുക്കാന്‍ കുടുംബങ്ങളെ അനുവദിക്കുമെന്നും  ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആസ്ഥാനത്ത് വ്യവസായികള്‍ പങ്കെടുത്ത യോഗത്തില്‍ വാണിജ്യ മന്ത്രി പറഞ്ഞു.

വാര്‍ത്തകള്‍ തുടര്‍ന്നും വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ പുതിയ ഗ്രൂപ്പില്‍ ചേരുക

വാർത്തകളും വിശകലനങ്ങളും വാട്സ്ആപ്പിൽ

Latest News