Sorry, you need to enable JavaScript to visit this website.

പ്രജ്ഞനന്ദയുടെ സഹോദരി ഇന്ത്യയുടെ പുതിയ ഗ്രാന്റ്മാസ്റ്റര്‍

ചെന്നൈ - വൈശാലി രമേശ്ബാബു ഇന്ത്യയുടെ എണ്‍പത്തിനാലാമത്തെ ചെസ് ഗ്രാന്റ്മാസ്റ്ററായി. റെയ്റ്റിംഗില്‍ ശനിയാഴ്ച ഇരുപത്തിരണ്ടുകാരി 2500 കടന്നു. ഇന്ത്യയുടെ യുവ ചെസ് സെന്‍സേഷന്‍ ആര്‍. പ്രജ്ഞനന്ദയുടെ മൂത്ത സഹോദരിയാണ് വൈശാലി. ആദ്യമായാണ് സഹോദരീസഹോദരന്മാര്‍ ഗ്രാന്റ്മാസ്റ്റര്‍മാരാവുന്നത്. കൊണേരു ഹംപി, ഹരിക ദ്രോണാവല്ലിക്കും ശേഷം ഇന്ത്യയുടെ മൂന്നാമത്തെ വനിതാ ഗ്രാന്റ്മാസ്റ്റര്‍ കൂടിയാണ് അവര്‍.  എല്ലോബ്രിഗാട് ഓപണിന്റെ രണ്ടാം റൗണ്ടില്‍ തുര്‍ക്കിയുടെ താമിര്...