ശരീരഭാരം കുറയാന്‍ വ്യായാമം മാത്രം മതിയെന്നാണ് പലരും കരുതുന്നത്. എന്നാല്‍ മറ്റു പല ഘടകങ്ങളെയും ഇത് ആശ്രയിച്ചിരിക്കുന്നു. ശരീരഭാരം കുറയ്ക്കാനായി ഡയറ്റ് ചെയ്യുന്ന ഒരാളാണെങ്കില്‍ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്.
ശരീരഭാരം നിയന്ത്രിക്കുന്നതില്‍ പ്രോട്ടീന്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. പേശികളുടെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോട്ടീന്‍ നിര്‍ണായകമാണ്. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക വഴി പ്രതിദിനം 80-100 കലോറി കത്തിച്ചുകളയാന്‍ സാധിക്കും. അതിനാല്‍, പയര്‍, ചെറുപയര്‍, മുട്ട തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
ഹോര്‍മോണുകള്‍ ശരീരഭാരത്തെ സ്വാധീനിക്കുന്നുണ്ട്. എട്ടില്‍ ഒരു സ്ത്രീക്ക് അവളുടെ ജീവിതകാലത്ത് തൈറോയിഡ് പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത് പലപ്പോഴും ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനോ ഭാരം കുറയ്ക്കുന്നതിനോ ഇടയാക്കുന്നു. തൈറോയിഡ് പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടാന്‍ വൈകരുത്.
ഉറക്കവും ശരീര ഭാരവും തമ്മില്‍ ബന്ധമുണ്ട്. ഉറക്കക്കുറവ് പൊണ്ണത്തടിക്ക് കാരണമായേക്കാം. ദിവസവും ഏഴ് ഒന്‍പത് മണിക്കൂര്‍ ഉറങ്ങണം.
മാനസിക സമ്മര്‍ദം നിങ്ങള്‍ ചിന്തിക്കുന്നതിലും അപകടകാരിയാണ്. സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ ഉയര്‍ന്ന അളവ് വയറിലെ കൊഴുപ്പ് വര്‍ധിപ്പിക്കുന്നതിന് കാരണമാകുന്നു. യോഗ, ധ്യാനം സ്‌ട്രെസ് മാനേജ്‌മെന്റ് ടെക്‌നിക്കുകള്‍ പരിശീലിക്കണം.