കൊല്ലം പ്രവാസി സംഗമം ജിദ്ദ ഇഫ്താര്‍ സംഘടിപ്പിച്ചു

ജിദ്ദ -  ജിദ്ദയിലെ കൊല്ലം ജില്ലക്കാരുടെ സാംസ്‌കാരിക ജീവകാരുണ്യ മേഖലയിലെ കൂട്ടായ്മയായ കെ പി എസ് ജെ (കൊല്ലം പ്രവാസി സംഗമം ജിദ്ദ) സംഘടിപ്പിച്ച ഇഫ്താര്‍ ഹൃദ്യമായി.

ഹരാസാത്തിലുള്ള അല്‍ ജസിറാ വില്ലയില്‍ നടന്ന ഇഫ്താര്‍ വിരുന്നില്‍ അംഗങ്ങള്‍ക്ക് പുറമെ ജിദ്ദയിലെ ജീവകാരുണ്യ സാംസ്‌കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നൂറില്‍പ്പരം പേര്‍ പങ്കെടുത്തു.

കെ പി എസ് ജെ ഭാരവാഹികള്‍ തയ്യാറാക്കിയ വിഭവങ്ങള്‍ ഇഫ്താറിനെ കൂടുതല്‍ ആകര്‍ഷകമാക്കി.

പ്രസിഡന്റ് മനോജ് മുരളീധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി സജു രാജന്‍ സ്വാഗതം പറയുകയും ചെയര്‍മാന്‍ ഷാനവാസ് കൊല്ലം ആശംസകള്‍ അറിയിക്കുകയും ചെയ്തു

മെയ് 24 നു ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ സംഘടനയുടെ 18 മത് വാര്‍ഷികം പ്രശസ്ത സിനിമാ പിന്നണിഗായകാരായ സയനോരാ ഫിലിപ്പും അഭിജിത് കൊല്ലവും പങ്കെടുക്കുന്ന 'കൊല്ലം കലാമേളം 2024' എന്ന് പേരിട്ടിരിക്കുന്ന കലാപരിപാടിയെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പും ലോഗോ പ്രകാശനവും നടത്തി.

കണ്‍വീനര്‍ ഷാനവാസ് സ്‌നേഹക്കൂട് നന്ദി പറഞ്ഞു. മാഹീന്‍ പള്ളിമുക്ക് ,അഷ്‌റഫ് കുരിയോട് , ഷാബു പോരുവഴി, സുജിത് വിജയകുമാര്‍, ഷാഹിര്‍ ഷാന്‍ ,ബിബിന്‍ ബാബു ,സിബിന്‍ ബാബു ,അസ്‌ലം വാഹിദ് ,സോണി ജേക്കബ് ,വിജയകുമാര്‍ ,കിഷോര്‍ കുമാര്‍, റെനി മാത്യു ,ലേഡീസ് വിങ് ഭാരവാഹികളായ ഷാനി ഷാനവാസ് ,ബിന്‍സി സജു ,ഷെറിന്‍ ഷാബു ,ധന്യ കിഷോര്‍ ,ലിന്‍സി ബിബിന്‍ ,ഷിബിന മാഹീന്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

 

Latest News