Sorry, you need to enable JavaScript to visit this website.

ഖത്തറിൽ തിരഞ്ഞെടുപ്പ് ജ്വരമുണർത്തി ഷാഫി പറമ്പിൽ ദോഹയിൽ

ദോഹ - പാര്ലമെന്റ് തിരഞ്ഞെടുപ്പ് ജ്വരം ഖത്തറിലെ  പ്രവാസി  സമൂഹത്തിൽ ഉയർത്തി വടകര പാര്ലമെന്റ് മണ്ഡലം സ്ഥാനാർഥി  ഷാഫി പറമ്പിൽ ദോഹയിലെത്തി. കഴിഞ്ഞ ദിവസം ദോഹയിൽ എത്തിയ സ്ഥാനാർത്ഥിയെ കാണാനും കേൾക്കാനും ആയിരക്കണക്കിന്  യൂ ഡി എഫ്  പ്രവർത്തകരാണ് മെഷാഫിലെ പൊഡാർ സ്കൂളിൽ എത്തിയത് .

ആവേശകടൽ തീർത്ത പ്രവർത്തകർക്കിടയിലൂടെ   ഏറെ പണിപ്പെട്ടാണ്  ഷാഫി പറമ്പിൽ വേദിയിൽ എത്തിയത് . എനിക്ക് വോട്ട്  ചെയ്താൽ പ്രവാസി സമൂഹം ഒരിക്കലും ദുഃഖിക്കേണ്ടി വരില്ലെന്ന് കെ എം സി സി യും ഇന്കാസും സംയുക്തമായി സംഘടിപ്പിച്ച വാടകരാരവം  പരിപാടിയിൽ ഷാഫി പറമ്പിൽ പറഞ്ഞു . പ്രവാസികളുടെ എല്ലാ പ്രശ്ങ്ങൾക്കും  പരിഹാരം കാണും എന്ന് ഞാൻ പറയുന്നില്ല, എന്നാൽ പ്രവാസികൾക്ക് വേണ്ടി ശബ്‌ദിക്കാൻ ഒരാൾ പാർലമെൻറിൽ ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു . ഇന്ത്യയെ സംബന്ധിച്ചു ഏറെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പാണിത് . നാട് ഉയർത്തിപ്പിച്ച മൂല്യങ്ങൾ വെല്ലുവിളി  നേരിടുന്നു . അതിനെ പ്രതിരോധിക്കാൻ ഇന്ത്യ മുന്നണി അധികാരത്തിൽ വരണമെന്നും അദ്ദേഹം പറഞ്ഞു . വടകരയിൽ മത്സരിക്കുക എന്നത്  എന്നെ പാർട്ടി ഏൽപ്പിച്ച ഉദരവാദിത്വമാണ് . അതിന്റെ ഗൗരവം മനസ്സിലാക്കി ഞാൻ അത് ഏറ്റെടുക്കുകയായിരുന്നു . വടകരയിലെ ജനങ്ങൾ എന്റെ കൂടെ ഉണ്ട് . നാട്ടിൽ നിന്നും പ്രവാസ ലോകത്തു നിന്നും നിറഞ്ഞ പിന്തുണയാണ് ലഭിക്കുന്നതെന്നും\ അദ്ദേഹം  പറഞ്ഞു . സാധ്യമാകുന്ന പ്രവാസികൾ നാട്ടിലെത്തി വോട്ട് രേഖപ്പെടുത്തി തന്നെ തിരഞ്ഞെടുപ്പിൽ പങ്കാളികളാകണമെന്നും ഷാഫി പറമ്പിൽ അഭ്യർത്ഥിച്ചു . യു ഡി  എഫ്  വടകര മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി  കൺവീനർ പാറക്കൽ അബ്ദുല്ല , കെ എം .സി സി പ്രസിഡന്റ് ഡോ : അബ്ദുസമദ് , ഇൻകാസ് നേതാവ് കെ .കെ  ഉസ്മാൻ തുടങ്ങിയവർ സംസാരിച്ചു .  കെ എം സി സി  നേതാക്കളയ  സലിം  നൽകത് , അബ്ദുന്നാസർ നാച്ചി ,  ശംസുദ്ധീൻ വാണിമേൽ ,ജഫാർ തയ്യിൽ , അജ്മൽ തേങ്ങലക്കണ്ടി, ഇൻകാസ് നേതാക്കളായ  സമീർ ഏറാമല, വിപിൻ മേപ്പയ്യൂർ  തുടങ്ങി നിരവധി നേതാക്കൾ പരിപാടിയിൽ സംബന്ധിച്ചു . നേരത്തെ എയർപോർട്ടിൽ  എത്തിയ ഷാഫി പറമ്പിലിനെ കെ എം സി സി , ഇൻകാസ്  നേതാക്കൾ സ്വീകരിച്ചു .

Tags

Latest News