Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബിഗ് ബോസിലേക്ക് വിളിച്ചിരുന്നു, പോകേണ്ടെന്നാണ്  തീരുമാനം- അശ്വതി ശ്രീകാന്ത്

തിരുവനന്തപുരം- മിനിസ്‌ക്രീനില്‍ ഏറെ ആരാധകരുള്ള താരമാണ് അശ്വതി ശ്രീകാന്ത്. ആര്‍ജെയായിരുന്ന അശ്വതിഅവതാരകയായും എഴുത്തുകാരിയായും അഭിനേതാവായും മികവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ്. ലൈഫ് കോച്ച് എന്ന നിലകളിലും പ്രശസ്തയാണ് അശ്വതി.
സോഷ്യല്‍ മീഡിയയിലും വലിയ ഫോളോവേഴ്സ് ആണ് അശ്വതിക്കുള്ളത്. പാരന്റിംഗിനെ കുറിച്ചും മറ്റും അശ്വതി പങ്ക് വെക്കുന്ന കുറിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ ബിഗ് ബോസിനെ കുറിച്ച് അശ്വതി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
തന്നെ ബിഗ് ബോസിലേക്ക് വിളിച്ചിരുന്നു എന്നും എന്നാല്‍ എന്തുകൊണ്ടാണ് അതിലേക്ക് പോകാതിരുന്നത് എന്നും അശ്വതി പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അശ്വതി ശ്രീകാന്തിന്റെ പ്രതികരണം. ബിഗ് ബോസിലേക്ക് പോകാന്‍ തന്നെ ബോധ്യപ്പെടുത്താന്‍ വേണ്ട കാരണങ്ങളൊന്നുമുണ്ടായിരുന്നില്ല എന്നാണ് അശ്വതി ശ്രീകാന്ത് പറയുന്നത്.
'ബിഗ് ബോസിലേക്ക് എന്നെ ഒരു സീസണ്‍ രണ്ടിന്റെ സമയത്തെങ്ങാനും വിളിച്ചിട്ടുണ്ടായിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് പോകാതിരുന്നത്. അന്ന് മൂത്ത മകള്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ. മകളെ വിട്ട് അത്ര നാള്‍ മാറി നില്‍ക്കാന്‍ പറ്റും എന്ന് എനിക്ക് തോന്നുന്നില്ല. ആ ഷോയിലേക്ക് പോകണം എന്ന് എന്നെ കണ്‍വിന്‍സ് ചെയ്യുന്ന കാര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. നിലവിലെ സാഹചര്യത്തിലും ആ നിലപാട് തന്നെയാണ്. ഒന്നാമത്തെ കാര്യം അത് വളരെ സ്ട്രെസ്ഫുള്ളായിട്ടുള്ള സിറ്റുവേഷനാണ്. എത്ര അണ്‍എഡിറ്റായിട്ടുള്ള കാര്യമാണ് കാണിക്കുന്നത് എന്ന് പറഞ്ഞാലും അവിടെ നമ്മള്‍ മനപൂര്‍വമായിട്ട് ക്രിയേറ്റ് ചെയ്യുന്ന സ്ട്രെസ് ഉണ്ട്. അല്ലെങ്കില്‍ നമ്മുടെ ഒരു നോര്‍മല്‍ ലൈഫ്സ്‌റ്റൈലില്‍ നിന്ന് കംപ്ലീറ്റായിട്ട് മാറ്റിയിട്ടൊരു വേറെ ഒരു എക്കോ സിസ്റ്റത്തില്‍ അവരെ കൊണ്ട് പ്ലേസ് ചെയ്യുകയാണല്ലോ.
അതിന്റേതായിട്ടുള്ള സ്ട്രഗിളുകളൊക്കെയുണ്ട്. എനിക്ക് ഇപ്പോള്‍ എന്നെ അത്രയും സ്ട്രഗിളിലൂടെ കടത്തി വിടേണ്ട കാര്യമുണ്ട് എന്ന് തോന്നുന്നില്ല. അതെന്റെ പേഴ്സണല്‍ ചോയ്സാണ്,' എന്നാണ് അശ്വതി പറഞ്ഞത്.

വാര്‍ത്തകള്‍ തുടര്‍ന്നും വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ പുതിയ ഗ്രൂപ്പില്‍ ചേരുക

വാർത്തകളും വിശകലനങ്ങളും വാട്സ്ആപ്പിൽ

Latest News