ന്യൂദല്‍ഹി-മദ്യനയക്കേസുമായി ബന്ധപ്പെട്ട വസ്തുതകള്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നാളെ കോടതിയില്‍ വെളിപ്പെടുത്തും. കെജരിവാളിന്റെ ഭാര്യ സുനിത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. കോഴയുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. അന്വേഷണത്തില്‍ പണമൊന്നും ഇഡി കണ്ടെത്തിയിട്ടില്ലെന്നും സുനിത പറഞ്ഞു.
മദ്യനയ അഴിമതിയെന്ന് വിളിക്കപ്പെടുന്ന കേസില്‍ ഇ ഡി. 250-ലധികം റെയ്ഡുകള്‍ നടത്തി. ഈ പണം അവര്‍ ഇതുവരെ അധികൃതര്‍ കണ്ടെത്തിയിട്ടില്ല. മാര്‍ച്ച് 28-ന് കോടതിയില്‍ കെജരിവാള്‍ എല്ലാം വെളിപ്പെടുത്തും.രണ്ട് ദിവസം മുമ്പ് ഡല്‍ഹിയിലെ ജലവിതരണവുമായി ബന്ധപ്പെട്ട ഉത്തരവ് മന്ത്രി അതിഷി മര്‍ലേനയ്ക്ക് കെജരിവാള്‍ നല്‍കിയിരുന്നു. ഇതില്‍ കേന്ദ്രസര്‍ക്കാര്‍ കേസെടുത്തിട്ടുണ്ട്.