മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നു,  കെ.കെ ശൈലജ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

തിരുവനന്തപുരം- സാമൂഹിക മാധ്യമങ്ങളിലൂടെ ലൈംഗികച്ചുവയുള്ള മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ ശൈലജ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പുറമേ മുഖ്യമന്ത്രി, ഡിജിപി, ഐജി, റൂറല്‍ എസ് പി, ജില്ലാ കലക്ടര്‍ എന്നിവര്‍ക്കും പരാതി കൈമാറിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥിയുടെ വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള മെസ്സേജുകള്‍ക്ക് അശ്ലീല ഭാഷയില്‍ കമന്റിട്ട ആള്‍ക്കെതിരെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ ഗ്രൂപ്പില്‍ പ്രചരിപ്പിച്ച ആള്‍ക്കെതിരെയും നടപടി വേണമെന്നാണ് പരാതിയിലുള്ളത്.

വാര്‍ത്തകള്‍ തുടര്‍ന്നും വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ പുതിയ ഗ്രൂപ്പില്‍ ചേരുക

വാർത്തകളും വിശകലനങ്ങളും വാട്സ്ആപ്പിൽ

 

Latest News