Sorry, you need to enable JavaScript to visit this website.

കൊച്ചി വിമാനത്താവളം ലോകത്തെ ആദ്യ ഗ്രീൻ ഹൈഡ്രജൻ എയർപോർട്ടാകും

പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ലോകത്തെ ആദ്യത്തെ വിമാനത്താവളമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാൽ) ഹരിതോർജ പദ്ധതികൾ വിപുലീകരിക്കുന്നു. വിമാനത്താവളത്തിൽ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് സ്ഥാപിക്കുന്നതിനായി സിയാൽ ഭാരത് പെട്രോളിയം കോർപ്പറേഷനുമായി (ബി.പി.സി.എൽ) ധാരണാപത്രം ഒപ്പുവച്ചു. ലോകത്ത് ആദ്യമായാണ് ഒരു വിമാനത്താവളത്തിൽ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് സ്ഥാപിക്കുന്നത്. 
പുനരുപയോഗയോഗ്യമായ സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന ഊർജമുപയോഗിച്ച് ഉൽപ്പാദിപ്പിക്കുന്നതാണ് ഗ്രീൻ ഹൈഡ്രജൻ. സിയാലിന്റെ സൗരോർജ പ്ലാന്റുകളിൽ നിന്നുള്ള വൈദ്യുതോർജം ഉപയോഗിച്ച് 'ഭാവിയുടെ ഇന്ധന'മായ ഗ്രീൻ ഹൈഡ്രജൻ ബി.പി.സി.എല്ലിന്റെ സാങ്കേതിക സഹായത്തോടെ ഉത്പാദിപ്പിക്കും. 50 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള സോളാർഹൈഡ്രോ പദ്ധതികളിലൂടെ രണ്ട് ലക്ഷം യൂണിറ്റ് വൈദ്യുതി, സിയാൽ ദിവസേന ഉൽപ്പാദിപ്പിക്കുന്നുണ്ട്. ഇതുകൂടാതെയാണ് 1000 കിലോവാട്ട് സ്ഥാപിതശേഷിയുള്ള ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് സിയാൽ സ്ഥാപിക്കുന്നത്.
തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയും സിയാൽ ചെയർമാനുമായ പിണറായി വിജയന്റെ സാന്നിധ്യത്തിലാണ് കരാർ ഒപ്പിട്ടത്. കരാർ പ്രകാരം ബി.പി.സി.എൽ പ്ലാന്റ് സ്ഥാപിക്കുകയും വേണ്ട സാങ്കേതികസഹായം ലഭ്യമാക്കുകയും ചെയ്യും. വൈദ്യുതിയും വെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സിയാൽ ലഭ്യമാക്കും. പ്ലാന്റിൽ നിന്ന് ലഭിക്കുന്ന ഇന്ധനം വിമാനത്താവള ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങളിൽ ഉപയോഗിക്കും. ഇതിനായി പ്രത്യേക സജ്ജീകരണങ്ങളുള്ള വാഹനങ്ങൾ വാങ്ങും. 2025ന്റെ തുടക്കത്തിൽ പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്ലാന്റിൽ നിന്ന്  ലഭിക്കുന്ന ഇന്ധനം വിമാനത്താവളത്തിലെ  വാഹനങ്ങളിൽ ഉപയോഗിക്കും. ഇതിനായി പ്രത്യേക സജ്ജീകരണങ്ങളുള്ള വാഹനങ്ങൾ വാങ്ങും. പദ്ധതി കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ ഹരിതോർജ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.50 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള സോളാർ ഹൈഡ്രോ പദ്ധതികളിലൂടെ  രണ്ട് ലക്ഷം യൂണിറ്റ് വൈദ്യുതി, കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി ദിവസേന ഉൽപ്പാദിപ്പിക്കുന്നുണ്ട്. ഇതുകൂടാതെയാണ് 1000 കിലോവാട്ട് സ്ഥാപിതശേഷിയുള്ള ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ്  സ്ഥാപിക്കുന്നത്. ഒരു വിമാനത്താവളത്തിൽ ആദ്യമായി ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് എന്ന ആശയം പ്രാവർത്തികമാക്കാൻ  സാധിച്ചതിന് പിന്നിൽ സംസ്ഥാന സർക്കാരിന്റെ നിർദേശങ്ങൾ സഹായകമായി. സുസ്ഥിര വികസന പാതയിൽ ബി.പി.സി.എല്ലുമായി കൈകോർത്ത് വ്യോമയാന രംഗത്തെ 'സീറോ കാർബൺ'  ഭാവിയിലേക്ക് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ മികച്ച സംഭാവനയായിരിക്കും ഈ സംരംഭം- സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് ഐ.എ.എസ് പറഞ്ഞു. ഹരിത ഊർജ സംരക്ഷണത്തിൽ  പ്രതിബദ്ധതയെ ഇത് അടിവരയിടുന്നുവെന്നും എണ്ണ ഉത്പാദന രംഗത്തെ അതികായരായ ബി. പി. സി. എല്ലിന്റെ സാങ്കേതികമികവ് അതിന് മുതൽക്കൂട്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 ഇന്ത്യയുടെ ഊർജ സ്വയംപര്യാപ്തതയ്ക്ക് ഇത്തരം പദ്ധതികൾ ഉപകരിക്കപ്പെടുമെന്ന് ബി.പി.സി.എൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജി. കൃഷ്ണകുമാർ അഭിപ്രായപ്പെട്ടു.

Latest News