Sorry, you need to enable JavaScript to visit this website.

ഇന്ത്യയെ കണ്ട് ഞെട്ടണം; വൃത്തിയിൽ ലോകത്ത് ഏറ്റവും പിറകിൽ!

ന്യൂഡൽഹി - ലോകരാജ്യങ്ങളിൽ വൃത്തിയുടെ കാര്യത്തിൽ ഇന്ത്യ ഏറ്റവും പിറകിൽ! രാജ്യത്ത് വെറുപ്പുൽപാദിപ്പിക്കുന്നതിൽ, ന്യൂനപക്ഷ വേട്ടകളിൽ ഭരണകൂടത്തിന്റെ ചെയ്തികൾ ആരെയും ഞെട്ടിപ്പിക്കുന്നതാണെങ്കിലും വൃത്തിയുടെ കാര്യത്തിലും ഇന്ത്യയുടെ സ്ഥാനം ഇത്ര ദരിദ്രമാകുമെന്ന് ആരും കരുതിയതല്ല.
 വൃത്തിയിൽ ലോകരാജ്യങ്ങളിൽ ഏറ്റവും മുന്നിലുള്ളത് യൂറോപ്പ്യൻ രാജ്യങ്ങളാണ്. പരിസ്ഥിതി പ്രകടന സൂചികയായ ഇ.പി.ഐ സ്‌കോർ 77.9% നേടി ഡെന്മാർക്ക് ആണ് ലോകത്ത് ഏറ്റവും വൃത്തിയേറിയതും അന്തരീക്ഷം ശുദ്ധമായതുമായ രാജ്യം. 
 മലിനജല നിവാരണം, ജലജീവി സംരക്ഷിത പ്രദേശങ്ങൾ, തുടങ്ങി പല മേഖലകളിലും ഡെന്മാർക്ക് 100% പോയിന്റും നേടിയാണ് ഒന്നാമതെത്തിയത്. ഹരിതഗൃഹവാതകങ്ങൾക്ക് എതിരെ പ്രവർത്തിച്ചും കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ശക്തമായ നടപടിയെടുത്തുമാണ് ഡെൻമാർക്ക് നില കൂടുതൽ മെച്ചപ്പെടുത്തിയത്. ഇ.പി.ഐ സ്‌കോർ 77.7% ഉള്ള യു.കെയാണ് രണ്ടാം സ്ഥാനത്ത്. 67.5 മില്യൺ ജനങ്ങൾ വസിക്കുന്ന രാജ്യത്ത് ഇത് വലിയ അംഗീകാരമുള്ള സ്‌കോറാണ്. കുടിവെള്ളം, ശുചീകരണം, മലിനീകരണം എന്നിവയിൽ മുഴുവൻ മാർക്കുകളും നേടിയാണ് യു.കെ രണ്ടാം സ്ഥാനത്തെത്തിയത്.

ബാങ്ക് വഴി പണം തട്ടിപ്പിന് പുതിയ രീതി; അക്കൗണ്ട് വിൽപ്പനയിൽ കമ്മീഷൻ വാങ്ങുന്നവർക്ക് മുന്നറിയിപ്പുമായി പോലീസ്

ബി.ജെ.പിക്കാരോട് പൊറുക്കണം, വെറുക്കരുതെന്ന് അരവിന്ദ് കെജ്‌രിവാൾ

 76.5% സ്‌കോർ നേടിയ ഫിൻലൻഡാണ് മൂന്നാംസ്ഥാനത്ത്. രാജ്യത്തെ ഊർജ ആവശ്യങ്ങൾ 42 ശതമാനവും പുനരുപയോഗിക്കാവുന്ന വസ്തുക്കളിൽ നിന്നാണ്. കുടിവെള്ളം, വന്യജീവി സംരക്ഷണം ഇവയിലും രാജ്യം ഏറെ മുന്നിലാണ്.
 എന്നാൽ, പരിസ്ഥിതി പ്രകടന സൂചികയിൽ കേവലം 18.9% സ്‌കോർ മാത്രമുള്ള ഇന്ത്യയ്ക്ക് 180-ാമതായി ലോകരാജ്യങ്ങളിൽ ഏറ്റവും പിറകിലാണ് സ്ഥാനം. കഴിഞ്ഞ ഒരു പതിറ്റാണ്ടിനകം -0.6 ആണ് ഇന്ത്യയുടെ മാറ്റം. വൃത്തിയില്ലായ്മയുടെ ഏതാണ്ട് എല്ലാ മേഖലയിലും നാം മുന്നേറിക്കൊണ്ടിയിരിക്കുകയാണെന്നാണ് കണക്കുകൾ നൽകുന്ന ചിത്രം. സ്വച്ഛ് ഭാരത് മിഷന്റെ കുടക്കീഴിൽ രാജ്യത്തെ നഗരങ്ങളും ഗ്രാമങ്ങളുമെല്ലാം വൃത്തിയായി സൂക്ഷിക്കാൻ ഇന്ത്യ നിരവധി പദ്ധതികൾ പ്രഖ്യാപിച്ച് ബോധവത്കരണം നടത്തുന്നുണ്ടെങ്കിലും ലോകരാജ്യങ്ങൾക്കു മുമ്പിലെ ഇന്ത്യയുടെ ഇ.പി.ഐ മൂല്യം രാജ്യത്തിന് വൻ നാണക്കേടാണ്. ഇന്ത്യയിലെ ഏറ്റവും വ്യത്തിയുള്ള നഗരങ്ങളുടെ പട്ടികയിൽ ഇൻഡോറാണ് കഴിഞ്ഞ ഏഴുവർഷമായി മുന്നിലുള്ളത്. എന്നാൽ, ഈ മുന്നേറ്റം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ ഇന്ത്യക്കു നേടാനായിട്ടില്ല. രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനങ്ങളിൽ മഹാരാഷ്ട്രയാണ് മുന്നിൽ. മദ്ധ്യപ്രദേശും ഛത്തിസ്ഗഡ്ഢുമാണ് രണ്ടും മുന്നും സ്ഥാനങ്ങളിൽ ഉള്ളത്.
 കേവലം വൃത്തിയായിരിക്കുക എന്നത് മാത്രമല്ല വൃത്തിയുള്ള രാജ്യമായിരിക്കാനുള്ള യോഗ്യത. ശുദ്ധമായ ജലം, വായു, കൃത്യമായ മാലിന്യനിർമാർജന സംവിധാനം, ശരിയായ ശുചീകരണം എന്നിവ നടക്കുന്ന രാജ്യങ്ങളാണ് ഈ വിഭാഗത്തിൽ വരിക. 
 ഇ.പി.ഐ മൂല്യം മികച്ചതായുള്ള രാജ്യങ്ങളെയാണ് വൃത്തിയുള്ളതായി കണക്കാക്കുക. ഇവയിൽ ഏതെങ്കിലും മികച്ചതായ ശേഷം മറ്റുള്ളവ മോശമായാൽ വൃത്തിയുള്ള രാജ്യമാകില്ല. കാരണം ലോകത്ത് മനുഷ്യനെ ഗുരുതരമായി ബാധിക്കുന്ന അന്തരീക്ഷ മലിനീകരണമൊന്നും രാജ്യത്ത് ഉണ്ടാകാൻ പാടില്ല. 180 രാജ്യങ്ങളിലെ പരിസ്ഥിതിയുടെ ശരിയായ പാലനം ഉറപ്പാക്കാനാണ് പരിസ്ഥിതി പ്രകടന സൂചിക പുറത്തിറക്കുന്നത്.

Latest News