പ്രചരിക്കുന്നത് അഭ്യൂഹങ്ങള്‍; സൗദിയില്‍ തൊഴില്‍,ഫാമിലി വിസിറ്റ് വിസക്കാർക്ക് വിലക്കില്ല

ജിദ്ദ- സൗദി അറേബ്യയില്‍ നിലവില്‍ തൊഴില്‍, ഫാമിലി വിസക്കാർക്ക് പ്രവേശന വിലക്കില്ല. അഭ്യൂഹങ്ങള്‍ പ്രചരിച്ചതു കാരണം ധാരാളം അന്വേഷണങ്ങളാണ് ഇത് സംബന്ധിച്ച് ലഭിക്കുന്നത്.

കൊറോണയില്‍നിന്നുള്ള മുന്‍കരുതലിന്‍റെ ഭാഗമായി സ്വീകരിച്ച നടപടികളില്‍ വിദേശത്തുനിന്നുള്ള ഉംറ വിസക്കാരേയും കൊറോണ ഗുരുതരമായി ബാധിച്ച ഏഴു രാജ്യങ്ങളില്‍നിന്നുള്ള ടൂറിസ്റ്റുകളേയുമാണ് താല്‍ക്കാലികമായി വിലക്കിയിരിക്കുന്നത്.

റീഎന്‍ട്രി വിസയില്‍ അവധിക്കു പോയി തിരിച്ചുവന്ന തൊഴിലാളികളെ പോലും സൗദിയില്‍ ഇറങ്ങാന്‍ അനുവദിച്ചില്ലെന്ന അഭ്യൂഹങ്ങളാണ് വെള്ളിയാഴ്ച വ്യാപകമായി പ്രചരിച്ചത്.

ഫാമിലി വിസിറ്റ് വിസയില്‍ എത്തിയവർക്ക് ഇമിഗ്രേഷന്‍ പൂർത്തിയാക്കാന്‍ കൂടുതല്‍ സമയമെടുത്തതാണ് പലതരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടത്. ഇതോടൊപ്പം ചില വിമാനക്കമ്പനികള്‍ ഫാമിലി വിസിറ്റ് വിസക്കാരെ കൊണ്ടുവരാന്‍ വിസമ്മതിക്കുകയും ചെയ്തു.

തൊഴില്‍ വിസ, തൊഴില്‍ വിസിറ്റ് വിസ, ബിസിനസ് വിസിറ്റ് വിസ, ഫാമിലി വിസിറ്റ് വിസ എന്നിവയെ പ്രവേശന വിലക്കില്‍നിന്ന് ഒഴിവാക്കിയതാണെന്ന് അധികൃതർ വിശദീകരിക്കുന്നു.

മലയാളം ന്യൂസ് അപ്‌ഡേറ്റുകൾക്ക് ജോയിൻ ചെയ്യാം 

കൊറോണ പല രാജ്യങ്ങളിലും അപകടകരമായി വ്യാപിച്ചിരിക്കെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യമന്ത്രാലയത്തിന്‍റെ നടപടികള്‍ക്ക് അനുസൃതമായാണ് ആഭ്യന്തര മന്ത്രാലയവും വിദേശമന്ത്രാലയവും നടപടികള്‍ സ്വീകരിക്കുന്നത്.

നിലവിലുള്ള തീരുമാനങ്ങള്‍ പുനപരശോധിക്കാനും പുതിയ നടപടികള്‍ സ്വീകരിക്കാനും സാധ്യതയുണ്ടെന്ന് അധിൃതർ വ്യക്തമാക്കുന്നു.

ജിസിസി പൗരന്മാർക്ക് മക്ക, മദീന സന്ദർശനത്തിന് താല്‍ക്കാലിക വിലക്ക്

കൊറോണ മുന്‍കരുതല്‍: ഉംറ വിസ വിലക്കിയ സൗദി നടപടിയെ പ്രകീര്‍ത്തിച്ച് പത്രങ്ങള്‍

ഉംറ വിസ പുനരാരംഭിക്കുന്നതിന് സമയം നിശ്ചയിച്ചിട്ടില്ല -മന്ത്രി 

സൗദി ടൂറിസ്റ്റ് വിസ നിര്‍ത്തിവെച്ചത് ഏഴു രാജ്യക്കാര്‍ക്ക്; ഇന്ത്യയില്ല 

ഫാമിലി വിസക്കാര്‍ക്ക് സൗദിയിലേക്ക് മടങ്ങുന്നതിന് വിലക്കില്ലന്ന് ജവാസാത്ത്

Latest News