Sorry, you need to enable JavaScript to visit this website.

ഉംറ വിസ പുനരാരംഭിക്കുന്നതിന് സമയം നിശ്ചയിച്ചിട്ടില്ല -മന്ത്രി

മക്ക- വിദേശികൾക്ക് ഉംറ വിസ പുനരാരംഭിക്കുന്നതിന് സമയം നിശ്ചയിച്ചിട്ടില്ലെന്ന് ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി അബ്ദുൽഫത്താഹ് മുശാത്ത് പറഞ്ഞു. കൊറോണ വൈറസ് രാജ്യത്തെത്താതെ നോക്കുന്നതിനുള്ള മുൻകരുതലായാണ് ഉംറ വിസ താൽക്കാലികമായി നിർത്തിവെച്ചത്. ഹജ്, ഉംറ തീർഥാടകരുടെ ആരോഗ്യ സുരക്ഷ സംരക്ഷിക്കുന്നതിന് ലക്ഷ്യമിട്ടാണിത്. 
ലോകത്ത് കൊറോണ പ്രത്യക്ഷപ്പെട്ടയുടൻ സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിക്കുന്നതിനും അനുയോജ്യമായ തീരുമാനങ്ങളെടുക്കുന്നതിനും ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയിൽ പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും അബ്ദുൽഫത്താഹ് മുശാത്ത് പറഞ്ഞു.
 

Tags

Latest News