ഫാമിലി വിസക്കാര്‍ക്ക് സൗദിയിലേക്ക് മടങ്ങുന്നതിന് വിലക്കില്ലന്ന് ജവാസാത്ത്

റിയാദ് - ഫാമിലി വിസയില്‍ സൗദിയില്‍ കഴിയുന്നവര്‍ രാജ്യം വിട്ട ശേഷം തിരിച്ചെത്തുന്നതിന് വിലക്കില്ലെന്ന് ജവാസാത്ത് വ്യക്തമാക്കി. ഫാമിലി വിസക്ക് കാലാവധിയുള്ള പക്ഷം ഇവര്‍ രാജ്യത്ത് തിരിച്ചെത്തുന്നതിന് വിലക്കില്ല. എന്നാല്‍ സൗദിയിലെത്തുന്നതിന് മുമ്പുള്ള രണ്ടാഴ്ചക്കിടെ ഇവര്‍ കൊറോണ പടര്‍ന്നുപിടിച്ച രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരിക്കാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. സൗദിയിലെത്തുന്നതിന് മുമ്പുള്ള രണ്ടാഴ്ചക്കിടെ കൊറോണ പടര്‍ന്നുപിടിച്ച രാജ്യങ്ങള്‍ സന്ദര്‍ശിച്ച ഫാമിലി വിസക്കാരെ രാജ്യത്ത് പ്രവേശിക്കാന്‍ അനുവദിക്കില്ല.

അതേമസമയം, ഇന്ന് രാവിലെ ഇന്ത്യയില്‍നിന്ന് സൗദിയിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ വിസിറ്റ് വിസകളില്‍ എത്തിയവര്‍ക്ക് പുറത്തിറങ്ങാന്‍ സാധിച്ചിട്ടില്ല. പരിശോധനകള്‍ക്ക് വേണ്ടി സമയമെടുക്കുന്നതായാണ് സൂചന. പ്രവേശന വിലക്കില്ലാത്തതു കൊണ്ടാണ് സൗദി എയര്‍ ലൈന്‍സ് വിമാനങ്ങളില്‍ ബോര്‍ഡിംഗ് അനുവദിച്ചത്. ഇവരെ നാട്ടിലേക്ക് തിരിച്ചയക്കുമെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നു.


സൗദി വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക


മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസിറ്റ് വിസയില്‍ സൗദിയിലത്തി രാജ്യം വിട്ടവര്‍ക്ക് വീണ്ടും രാജ്യത്ത് തിരിച്ചെത്തുന്നതിനും വിലക്കില്ലെന്ന് ജവാസാത്ത് വ്യക്തമാക്കുന്നു.  
സൗദി അറേബ്യ അനുവദിക്കുന്ന ടൂറിസ്റ്റ് വിസകളെല്ലാം മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകളാണ്. ഒരു വര്‍ഷ കാലാവധിയുള്ള വിസയാണ് ടൂറിസ്റ്റുകള്‍ക്ക് അനുവദിക്കുന്നത്. ഈ വിസയില്‍ പലതവണ രാജ്യത്ത് വുപോകുന്നതിന് സാധിക്കും. എന്നാല്‍ ഒരു വര്‍ഷത്തിനിടെ പരമാവധി 90 ദിവസം വരെ മാത്രമേ രാജ്യത്ത് തങ്ങുന്നതിന് വിദേശ ടൂറിസ്റ്റുകള്‍ക്ക് സാധിക്കുകയുള്ളൂ.

 

 

Latest News