കൊറോണ മുന്‍കരുതല്‍: ഉംറ വിസ വിലക്കിയ സൗദി നടപടിയെ പ്രകീര്‍ത്തിച്ച് പത്രങ്ങള്‍

റിയാദ്- കൊറോണ വ്യാപിക്കുന്നതിനെതിരായ മുന്‍കരുതലിന്റെ ഭാഗമായി സൗദി അറേബ്യ കൈക്കൊണ്ട സുപ്രധാന തീരുമാനത്തെ പ്രശംസിച്ച് അറബി പത്രങ്ങള്‍.

വിദേശത്തുനിന്നുള്ളവര്‍ക്ക് ഉംറ തീര്‍ഥാടനത്തിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയ നടപടിയെ ലോകാരോഗ്യ സംഘടനയും പ്രകീര്‍ത്തിച്ചിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഇന്തോനേഷ്യയും സൗദി നടപടിയെ പ്രശംസിച്ചു.

അല്‍റിയാദ്, അല്‍ യൗം, അല്‍ബിലാദ് തുടങ്ങിയ പത്രങ്ങളുടെ മുഖപ്രസംഗങ്ങളില്‍ സൗദി സ്വീകരിച്ച നടപടികളെ പ്രകീര്‍ത്തിച്ചു. ചൈനയില്‍ പുതിയ കൊറോണയുടെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തതു മുതല്‍ തന്നെ സൗദി ആരോഗ്യ മന്ത്രാലയം നടപടികള്‍ സ്വീകരിച്ചു തുടങ്ങിയിരുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ നടപടിയാണ് ഉംറ, ടൂറിസ്റ്റ് വിസക്കുള്ള താല്‍ക്കാലിക വിലക്ക്.

ഉംറ, സിയാറത്ത് ലക്ഷ്യമിട്ടുള്ള പ്രവേശനത്തിനു വിലക്ക് ഏര്‍പ്പെടുത്തിയതിനു പുറമെ, കൊറോണ അപകടകരമാം വിധം പടര്‍ന്നിരിക്കുന്ന രാജ്യങ്ങളില്‍നിന്നുള്ള ടൂറിസ്റ്റ് വിസക്കാര്‍ക്ക് വിലക്ക് ബാധകമാണ്.

 

Latest News