Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കുടിച്ച് പൂസായി തല സഹയാത്രികന്റെ മടിയില്‍; നിര്‍ത്തിക്കൂടേ ഇത്

മദ്യപിച്ചു വഴക്ക് കൂടുമ്പോള്‍ കുടിച്ചത് വയറ്റില്‍ കിടന്നാല്‍ മതിയെന്ന്  പൊതുവെ പറഞ്ഞു കേള്‍ക്കാറുണ്ട്. എന്നാല്‍ വയറ്റില്‍നിന്നും പുറത്തേക്ക് വന്ന് സഹയാത്രികയുടെ ശരീരവും വിരിപ്പും ശുചി മുറിയാക്കിയ എയര്‍ഇന്ത്യയിലെ രണ്ട് സംഭവങ്ങളാണ് വാര്‍ത്താ കൗതുകമുയര്‍ത്തിയത്.
സര്‍വീസ് സംബന്ധമായി നാളിതു വരെ അനുഭവിച്ച  ചീത്തപ്പേരില്‍ നിന്ന്എയര്‍ഇന്ത്യ കരകയറുമെന്ന് ആശിക്കുമ്പോഴാണ് നഷ്ടപരിഹാരത്തിന്റെ പുതിയ പാത തുറന്ന് കൊണ്ടിരിക്കുന്നത്.
ദല്‍ഹിയില്‍ നിന്ന് രാജ്‌കോട്ടിലെകുള്ള എയര്‍ ഇന്ത്യയുടെ വിമാനം പറത്താന്‍ മദ്യപിച്ചു പൂസായിവന്ന വനിതാ പൈലറ്റിനെ സസ്‌പെന്റ്‌ചെയ്തത് ഈ അടുത്തകാലത്തായിരുന്നു
അത്‌പോലെ  മദ്യലഹരിയില്‍ സഹയാത്രികരോടും ജീവനക്കാരോടും അപമര്യാദയായി പെരുമാറുന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു ,
മദ്യം ഒഴിച്ചുകൊടുക്കുന്ന വനിതാ ജീവനക്കാരും പലപ്പോഴും ഇത്തരം അക്രമത്തിന്നിരയാകാറുണ്ട്
എങ്കില്‍ ഏതാനുംമണിക്കൂറുകളുടെ  യാത്രക്കിടയിലെങ്കിലും എന്ത് കൊണ്ട് മദ്യ സല്‍ക്കാരം നിര്‍ത്തിക്കൂട എന്ന ചോദ്യം പഴഞ്ചനാകുമോ ?
നിയന്ത്രിക്കാവുന്നതിലധികം മദ്യപിച്ചു  സഹയാത്രികരെ ശല്യം ചെയ്യുന്നവരാണ് കുടിയന്മാരില്‍ പലരും. ഇപ്പോള്‍ പലവിമാനങ്ങളിലും എക്കണോമി ക്ലാസ്സിലുള്ള സീറ്റുകള്‍ തമ്മില്‍ അകലം കുറവാണ്.
ഇത് കാരണം മദ്യപിക്കുന്ന പലരും വിശ്രമിക്കുന്നത് തൊട്ടടുത്ത സീറ്റിലുള്ളവന്റെ ചുമലിലും, ഇനി ചുമലില്‍നിന്നു മാറ്റിയാല്‍ പിന്നെ അവന്റെ മടിയിലാകും സുഖനിദ്ര,
കന്നുകാലി ക്ലാസ്സ് എന്ന് ശശിതരൂര്‍ മുമ്പ് വിശേഷിപ്പിച്ച സാധാരണക്കാരന്റെ ഈ ഇരിപ്പിടത്തിനരികില്‍ മദ്യപിക്കുന്നവന്‍ ഇരുന്നാല്‍ കുടുങ്ങിയതുതന്നെ.
മദ്യലഹരിയില്‍ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയകേസില്‍ ഇരുപ ത്തിമുവ്വായിരം റിയാലാണ് ഖത്തര്‍ എയര്‍വേഴ്‌സിലെ യാത്രക്കാരനില്‍നിന്നും മുമ്പ് ഈടാക്കിയത്. ആകാശത്തിന് മുകളില്‍വെച്ചുകൊണ്ടുള്ള ഈ മദ്യസല്‍ക്കാരം വേണ്ടന്ന് വെക്കാന്‍  വിമാനക്കമ്പനികള്‍ തയ്യാറാവുകയോ
അല്ലെങ്കില്‍ അളവ് കുറക്കുകയോ ചെയ്താല്‍ മത്രമേ വിമാന  യാത്രയിലെ പിരിമുറുക്കത്തില്‍നിന്ന് രക്ഷയുള്ളൂ.


നിങ്ങള്‍ക്ക് പറയാനുള്ളത് വാട്‌സ്ആപ്പിലും അയക്കാം


കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News