Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

'ശുഹൈബിന്റെ വിവാഹേതര ബന്ധം ശല്യമായി', സാനിയയ്ക്കു മടുത്തെന്നും വെളിപ്പെടുത്തൽ; സന വിവാഹമോചിതയായത് രണ്ടുമാസം മുമ്പ്

Read More

ഇസ്‌ലാമാബാദ് - പാക് മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ശുഹൈബ് മാലികിന്റെ മുന്നാം വിവാഹത്തിൽ വെളിപ്പെടുത്തലുമായി പാകിസ്താൻ ഡെയ്‌ലി. ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുമായുള്ള വിവാഹബന്ധത്തിലെ പൊരുത്തക്കേടുകൾ നേരത്തെ വാർത്തയായിരുന്നെങ്കിലും ശുഹൈബ് മാലിക് ടെലിവിഷൻ താരവും നടിയുമായ സന ജാവേദിനെ വിവാഹം കഴിച്ച വാർത്ത ഇന്നാണ് പുറത്തുവന്നത്. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 ശുഹൈബിന്റേത് മൂന്നാം വിവാഹമാണെങ്കിലും സനയുടേത് രണ്ടാം വിവാഹമാണ്. ശുഹൈബിനെ സാനിയ ഒഴിവാക്കിയതായി (ഖുൽഅ്) അവരുടെ പിതാവും പ്രതികരിക്കുകയുണ്ടായി.
 എന്നാൽ, ശുഹൈബിന്റെ പുതിയ വിവാഹത്തിൽ ക്രിക്കറ്ററുടെ കുടുംബം തൃപ്തരല്ലെന്നാണ് റിപോർട്ടുകൾ. ശുഹൈബിന്റെ വീട്ടുകാരൊന്നും താരത്തിന്റെ മൂന്നാം വിവാഹത്തിൽ പങ്കെടുത്തില്ലെന്നാണ് പാകിസ്താൻ ഡെയ്‌ലി റിപോർട്ട് ചെയ്തത്. ശുഹൈബിന്റെ വിവാഹമോചനത്തിൽ വീട്ടുകാർക്ക് താൽപര്യം ഉണ്ടായിരുന്നില്ല. സ്വകാര്യ ചടങ്ങായാണ് വിവാഹം നടത്തിയത്. നേരത്തെ തന്നെ നടി സനയുമായി താരം ബന്ധം പുലർത്തിയിരുന്നതായും പറയുന്നു.
 അതിനിടെ, ശുഹൈബിന്റെ വിവാഹതേര ബന്ധത്തിൽ മനം മടുത്താണ് സാനിയ വിവാഹമോചനം നേടിയതെന്ന് അദ്ദേഹത്തിന്റെ സഹോദരിയെ ഉദ്ധരിച്ചും വെളിപ്പെടുത്തലുണ്ട്. സമൂഹമാധ്യമത്തിലൂടെയാണ് വിവാഹവാർത്ത അറിഞ്ഞതെന്ന് സഹോദരിയുടെ ഭർത്താവിനെ ഉദ്ധരിച്ചും മാധ്യമവാർത്തകളുണ്ട്. 14 വർഷത്തെ ദാമ്പത്യജീവിതത്തിൽ രണ്ടുവർഷമായി സാനിയ-ശുഹൈബ് ബന്ധത്തിൽ ഉലച്ചിലുണ്ട്. ഇത് പരിഹരിക്കാനുള്ള ശ്രമം ഇരു കുടുംബങ്ങളുടെയും ഭാഗത്തുനിന്നുണ്ടായെങ്കിലും ഫലപ്രാപ്തിയിലെത്തിയില്ലെന്നും റിപോർട്ടുകൾ വ്യക്തമാക്കി.
 2012 മുതൽ പാക് ടി.വി സീരിയലുകളിൽ സജീവമായ വ്യക്തിയാണ് ശുഹൈബിന്റെ പുതിയ വധു സന. ജിദ്ദയിലാണ് ഇവരുടെ ജനനം. നിരവധി ടി.വി പരമ്പരകളിലും പാക് സിനിമകളിലും ഇവർ വേഷമിട്ടിട്ടുണ്ട്. പാക് ഗായകനായ ഉമൈർ ജയ്‌സ്വാളുമായുള്ള 2020-ലെ വിവാഹബന്ധം രണ്ടുമാസം മുമ്പാണ് ഇരുവരും ഔദ്യോഗികമായി വേർപ്പെടുത്തിയത്. തുടർന്നാണ് സന ശുഹൈബിനെ വിവാഹം കഴിച്ചത്. ഇതും പാക് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. സനയുമായി ശുഹൈബിന് ഒരു വർഷത്തിലേറെയായി ബന്ധമുണ്ടെന്നാണ് പാക് മാധ്യമങ്ങളിലെ റിപോർട്ടുകൾ.

Latest News