Sorry, you need to enable JavaScript to visit this website.

തലനാരിഴയ്ക്ക് വൻ രക്ഷ! നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസിന്റെ നിർത്തം ഒന്നു കാണണം!!

ഇടുക്കി - നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ് വൻ ഗർത്തത്തിലേക്ക് വീഴാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. വണ്ടിപ്പെരിയാറിൽ അമ്പത്തിയാറാം മൈലിൽ പീരുമേട് കരടിക്കുഴി അയ്യപ്പ കോളജിന് സമീപത്തു വച്ചാണ് സംഭവം. നിയന്ത്രണം വിട്ട ബസ് റോഡിന്റെ സംരക്ഷണഭിത്തിയും ഇടിച്ച് മുന്നോട്ടു ഉന്തി നിന്നുവെങ്കിലും താഴെയുള്ള വിദ്യാർത്ഥി ഹോസ്റ്റലിനോട് ചേർന്നുള്ള ഗർത്തത്തിലേക്ക് പതിക്കാതെ നിൽക്കുകയായിരുന്നു. 
 കുമളിയിൽനിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന ബസ് ഇന്ന് പുലർച്ചെയാണ് അപകടത്തിൽ പെട്ടത്. ബസിൽ ഏഴു യാത്രക്കാരാണുണ്ടായിരുന്നത്. എല്ലാവരും പരുക്കു പോലുമില്ലാതെ വൻ ദുരന്തത്തിൽനിന്നാണ് രക്ഷപ്പെട്ടത്. ഫയർ ഫോഴ്‌സും പോലീസും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
 

Latest News