Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പഠനം പൂർത്തിയാക്കി മടക്കം; മറന്നുവെച്ച കണ്ണട എടുത്ത് തിരികെ ഇറങ്ങവെ ട്രെയിനിന് അടിയിൽ പെട്ട് വിദ്യാർത്ഥി മരിച്ചു

കോട്ടയം - ട്രെയിനിൽ മറന്നുവെച്ച കണ്ണടയെടുക്കാൻ തിരിച്ചുകയറിയ വിദ്യാർത്ഥി ഇറങ്ങുന്നതിനിടെ വീണു മരിച്ചു. കോട്ടയം പുതുപ്പള്ളിയിലെ അഞ്ചേരി ഇടശ്ശേരിക്കുന്നേൽ ദീപക് ജോർജ് വർക്കി(25)യാണ് മരിച്ചത്. ഇന്ന് രാവിലെ ആറോടെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ദാരുണമായ സംഭവമുണ്ടായത്. .
പുനെയിൽ ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാർത്ഥിയായിരുന്ന ദീപക് കോഴ്‌സ് പൂർത്തിയാക്കി ഏറെ നാളത്തെ സന്തോഷവുമായി വീട്ടിലേക്കുള്ള മടക്കത്തിനിടെ സ്വന്തം സ്‌റ്റേഷനിൽ വച്ചാണ് അപകടത്തിൽ പെട്ടത്. പുണെ-കന്യാകുമാരി ജയന്തി ജനത എക്‌സ്പ്രസ് ട്രെയിനിൽ കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ദീപക് മറന്നുവെച്ച കണ്ണട തിരിച്ചെടുക്കാൻ വീണ്ടും ട്രെയിനിൽ കയറിയതായിരുന്നു. കണ്ണട എടുത്തശേഷം തിരികെ ഇറങ്ങുമ്പോഴേക്കും ട്രെയിൻ നീങ്ങിത്തുടങ്ങിയിരുന്നു. ഉടനെ ചാടിയിറങ്ങിയപ്പോൾ വീണ് ട്രെയിനിന്റെ അടിയിൽ പെടുകയാണുണ്ടായതെന്ന് പോലീസ് പറഞ്ഞു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കോട്ടയം ഇടശേരിക്കുന്നേൽ വൺ ഗ്രാം ഗോൾഡ് ജ്വല്ലറി ആൻഡ് ട്രാവൽ ഏജൻസി ഉടമ ജോർജ് വർക്കി-സോളി ദമ്പതികളുടെ മകനാണ്. 

വായിക്കുക....

ഭാര്യക്കെതിരായ കേസ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗം; കേസിനാസ്പദമായ ഇടപാട് ഭാര്യ രാജിവെച്ച ശേഷമെന്നും ടി സിദ്ദീഖ്

കോഴിക്കോട്ട് 20 കോടിയുടെ നിക്ഷേപ തട്ടിപ്പ്; കോൺഗ്രസ് നേതാവ് ടി സിദ്ദീഖിന്റെ ഭാര്യ അടക്കം അഞ്ചു പേർക്കെതിരേ കേസ് 

13-കാരനുനേരെ ലൈംഗികാതിക്രമം; പാസ്റ്റർ അറസ്റ്റിൽ

മലപ്പുറം അരീക്കോട്ട് രേഖകളില്ലാതെ പത്തുലക്ഷം രൂപ പിടികൂടി; കൊടുവള്ളി സ്വദേശി അറസ്റ്റിൽ

'രാമക്ഷേത്രം പണിതത് തർക്കഭൂമിയിലല്ല'; കോടതി വിധിയുണ്ടായിട്ടും എന്തുകൊണ്ട് പാലിച്ചില്ലെന്ന് ദിഗ്‌ വിജയ് സിംഗ്

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ എണ്ണത്തിൽ വൻ കുതിപ്പ്; സാമ്പത്തിക ഞെരുക്കം കൊടുമുടിയിൽ, ആശങ്കയോടെ ഉദ്യോഗാർത്ഥികൾ

പി.കെ കുഞ്ഞാലിക്കുട്ടിക്കും സമദാനിക്കും മറുപടിയുമായി പാണക്കാട് മുഈനലി തങ്ങൾ; ഏറ്റെടുത്ത് സമസ്ത സത്യസരണി ഗ്രൂപ്പ്

Latest News