Sorry, you need to enable JavaScript to visit this website.

ഇസ്രായേൽ എരിതീയിൽ എണ്ണയൊഴിക്കുന്നു; യുദ്ധനിയമങ്ങൾ പാലിക്കണം, പരിഹാരം രണ്ടു രാജ്യങ്ങളെന്നും ജോ ബൈഡൻ

Read More

വാഷിംഗ്ടൺ - വെസ്റ്റ് ബാങ്കിൽ ഫലസ്തീനികൾക്കു നേരെയുള്ള ആക്രമണം ഇസ്രയേൽ ഉടനെ അവസാനിപ്പിക്കണമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ഓസ്‌ട്രേലിയൻ പ്രസിഡന്റ് അന്തോണി അൽബാനീസുമായി ചേർന്ന് നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 വെസ്റ്റ് ബാങ്കിൽ ഫലസ്തീനികളെ ആക്രമിക്കുന്ന ഇസ്രായേൽ എരിതീയിലേക്ക് എണ്ണയൊഴിക്കുയാണ്. അത് ഉടൻ അവസാനിപ്പിക്കണം. ഹമാസ് സാധാരണ ജനങ്ങൾക്ക് പുറകിൽ മറഞ്ഞിരിക്കുകയാണ്. ഇത് നിന്ദ്യവും അതിശയകരവുമല്ല, ഭീരത്വമാണ്. ഇസ്രായേൽ യുദ്ധത്തിന്റെ നിയമങ്ങൾ കൃത്യമായി പാലിക്കണമെന്നും ബൈഡൻ ഓർമിപ്പിച്ചു.
 ഗസയിൽ ഇസ്രായേൽ നടത്തുന്ന പ്രതിരോധത്തിന് പൂർണ പിന്തുണ ആവർത്തിച്ച ബൈഡൻ, ഫലസ്തീനികളെ കൊലപ്പെടുത്തുന്നതിനെ വിമർശിക്കുകയും രണ്ട് രാജ്യം മാത്രമാണ് പരിഹാരമെന്നും പ്രതികരിച്ചു. ഇസ്രായേൽ-ഹമാസ് ആക്രമണത്തിന്റെയും ഉക്രൈൻ-റഷ്യ യുദ്ധത്തിന്റെയും പശ്ചാത്തലത്തിലാണ് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസ് വൈറ്റ് ഹൗസിലെത്തി അമേരിക്കൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയത്. 'ഞങ്ങൾ ഇരുവരും ഒരുമിച്ച് ഹമാസ് ഭീകരതയ്‌ക്കെതിരേ ഇസ്രായേലിനൊപ്പം നിൽക്കുന്നു.  പുടിന്റെ സ്വേഛാധിപത്യത്തിനെതിരെ ഉക്രെയ്‌നൊപ്പവും ഞങ്ങൾ ഉറച്ചുനിൽക്കുന്നതായി'- രണ്ടു നേതാക്കളും പ്രഖ്യാപിച്ചു.
 ഹമാസിന്റെ ഇസ്രായേൽ പ്രത്യാക്രമണത്തിൽ 1400 ഇസ്രായേലുകാർ കൊല്ലപ്പെട്ടതിന് പിന്നാലെ ഇസ്രായേൽ സൈന്യം ഗസയിൽ നടത്തുന്ന നരനായാട്ടിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ 6500-ലേറെ പേർ ഇതിനകം കൊല്ലപ്പെട്ടതായാണ് കണക്ക്. 

Latest News