Sorry, you need to enable JavaScript to visit this website.

കുടുംബവഴക്ക്; ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി

Read More

പത്തനംതിട്ട - പത്തനംതിട്ട ജില്ലയിലെ കുന്നന്താനത്ത് ഭാര്യയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. കുന്നന്താനം സ്വദേശി വേണുക്കുട്ടൻ നായരാണ് ഭാര്യ ശ്രീജയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ഇന്ന് പുലർച്ചയോടെയാണ് സംഭവം. 
 ഇരുവരെയും ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വേണുക്കുട്ടൻ മരിച്ചിരുന്നു. മാരക പരുക്കുണ്ടായിരുന്ന ഭാര്യ ശ്രീജയെയും രക്ഷിക്കാനായില്ല. സംഭവത്തിൽ കേസെടുത്ത് കൂടുതൽ അന്വേഷിച്ചുവരികയാണെന്നും കുടുംബ വഴക്കാണ് പ്രശ്‌ന കാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും പോലീസ് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

Latest News