Sorry, you need to enable JavaScript to visit this website.

'മത്സരിക്കേണ്ട, പമ്പരം കറക്കുംപോലെ കറക്കും'; തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന നടൻ സുരേഷ് ഗോപിയോട് മമ്മൂട്ടി

Read More

കൊച്ചി - ലോകസഭാ തെരഞ്ഞെടുപ്പിനായി ഒരുങ്ങുന്ന നടൻ സുരേഷ് ഗോപിക്ക് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി നൽകിയ ഉപദേശം ചർച്ചയാവുന്നു. പുതിയ ചിത്രമായ ഗരുഡന്റെ പ്രമോഷൻ തിരക്കുകൾക്കിടെയാണ് മമ്മൂട്ടി നൽകിയ ഉപദേശം സുരേഷ് ഗോപി ഒരു യൂട്യൂബ് ചാനലിനോട് തുറന്നുപറഞ്ഞത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്നാണ് സൂപ്പർ താരത്തിന്റെ ഉപദേശം. അങ്ങനെ പറയാനുണ്ടായ കാരണവും താരം തുറന്നുപറഞ്ഞു. തെരഞ്ഞെടുപ്പിൽ ജയിച്ചുകഴിഞ്ഞാൽ ജീവിക്കാൻ പറ്റില്ലെന്നാണ് മമ്മൂക്കയുടെ ഓർമപ്പെടുത്തൽ. അദ്ദേഹം പറഞ്ഞത് ഇങ്ങനെ: 
 'നീ ഇലക്ഷന് നിൽക്കല്ലേ. ഇലക്ഷന് നിന്ന് ജയിച്ചാൽ പിന്നെ നിനക്ക് ജീവിക്കാൻ ഒക്കത്തില്ലെടാ. നീ രാജ്യസഭയിലായിരുന്നപ്പോൾ ആ ബുദ്ധിമുട്ട് ഇല്ല. കാരണം നിനക്ക് ബാധ്യതയില്ല. ചെയ്യാമെങ്കിൽ ചെയ്താൽ മതി. പക്ഷേ, വോട്ട് തന്ന് ജയിപ്പിച്ച് വിട്ടാൽ എല്ലാം കൂടെ പമ്പരം കറക്കുന്നതുപോലെ എടുത്തിട്ട് കറക്കും'. - മമ്മൂക്ക പറഞ്ഞു.
'അതൊരുതരം നിർവൃതിയാണ്. ഞാനത് ആസ്വദിക്കുന്നുവെന്ന്' ഞാനും പറഞ്ഞു.
 എന്നാൽ പിന്നെ എന്തെങ്കിലും ആവട്ടെ എന്ന് മമ്മൂക്കയും പറഞ്ഞു. പുള്ളി അതിന്റെ ഒരു നല്ല വശം വച്ചിട്ട് പറഞ്ഞതാണെന്നും സുരേഷ് ഗോപി പറഞ്ഞു.
 തൃശൂരിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കാനാണ് നടൻ സുരേഷ് ഗോപി ചരടുവലികൾ നടത്തുന്നത്. കഴിഞ്ഞ തവണ മണ്ഡലത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് ബി.ജെ.പി കേന്ദ്രങ്ങളും സുരേഷ് ഗോപിയും ഇക്കുറി നേരത്തെ ചുവടുകൾ ശക്തമാക്കുന്നത്. 
'തൃശൂരിലെ ജനങ്ങളുടെ പൾസ് തനിക്ക് പിടികിട്ടിയെന്നും അടുത്ത തെരഞ്ഞെടുപ്പിൽ ജയിക്കുമെന്ന വിശ്വാസത്തിലാണ് മുന്നോട്ടുപോകുന്നതെന്നുമാണ് സുരേഷ് ഗോപി കഴിഞ്ഞദിവസം പറഞ്ഞത്. 'തൃശൂർ തരട്ടെ...എടുത്തിരിക്കും. എടുത്താൽ ഞങ്ങൾ വ്യത്യസ്തത കാണിക്കുകയും ചെയ്യും. തന്നില്ലെങ്കിൽ പിടിച്ചുപറിക്കാൻ ഞാനില്ല. അങ്ങനെയൊരു പിടിച്ചുപറിക്കാരനേ അല്ല ഞാൻ. ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിനാണെങ്കിലും ഇത്തവണയെങ്കിലും ജയിപ്പിക്കണേ എന്നാണ് ജനങ്ങളോടുള്ള എന്റെ അപേക്ഷയെന്നും സുരേഷ് ഗോപി പറയുകയുണ്ടായി.

Latest News