കണ്ണൂരിൽ റെയിൽ പാളം മുറിച്ചുകടക്കുന്നതിനിടെ ഐ.ടി.ഐ വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു

Read More

കണ്ണൂർ - റെയിൽപ്പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി വിദ്യാർത്ഥിനി മരിച്ചു. തോട്ടട ഗവ. ഐ.ടി.ഐയിലെ ഒന്നാംവർഷ വിദ്യാർത്ഥിനി താഴെ ചൊവ്വ ഉരുവച്ചാൽ പുതിയപുരയില് എം നസ്‌നി(20)യാണ് മരിച്ചത്. ഐ.ടി.ഐ വിട്ട് കിഴുത്തള്ളി ബസ്സ്‌റ്റോപ്പിലേക്ക് കൂട്ടുകാരോടൊപ്പം റെയിൽപ്പാളം മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം. 
 ഉരുവച്ചാലിലെ നവാസിന്റെയും നസ്‌റീന്റെയും ഏക മകളാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം ഇന്ന് കബറടക്കും. കൂടെയുണ്ടായിരുന്ന കുട്ടികൾ പാളം മുറിച്ചുകടന്നശേഷം ഫോണിൽ സംസാരിച്ചു വരുന്നതിനിടെയാണ് അപകടമെന്നാണ് വിവരമെന്ന് പോലീസ് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

Latest News