Sorry, you need to enable JavaScript to visit this website.

ഷറഫിയ്യയിലെ മലയാളികള്‍ പൊളി തന്നെ, ജിദ്ദയിൽ പ്രതീക്ഷ നല്‍കിയ സംഗമം

കോവിഡ് മുക്തമായതിന് ശേഷം പ്രവാസികള്‍ പ്രയാസത്തില്‍ നിന്ന് അല്‍പാല്‍പമായി കരകയറി വരുന്നതിന്റെ ഇടയിലാണ് സൗദി ഭരണകൂടത്തിന്റെ ഉത്തരവ് പ്രകാരം സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങളും  അതിന്റെ ഭാഗമായി കെട്ടിടങ്ങള്‍ പൊളിക്കാനും തുടങ്ങിയത്.
മലയാളികളുടെ സംഗമ കേന്ദ്രമായിരുന്ന ഷറഫിയയ്യിലും അതിന്റെ അലയൊലികള്‍ അനേകം പ്രവാസികളെ കണ്ണീരിലാഴ്ത്തി. മലയാളി സമൂഹം എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് വീണ്ടും മുന്നേറുമെന്ന പ്രതീക്ഷ നല്‍കുന്നതായി  കഴിഞ്ഞ ദിവസം ഷറഫിയ്യ മലയാളി കൂട്ടായ്മ ഷറഫിയയുടെ ഹൃദയഭാഗത്ത് ആയിരങ്ങളെ അണിനിരത്തി സംഘടിപ്പിച്ച ഇഫ്ത്താര്‍ വിരുന്ന്.
ഒഴുകിയെത്തിയ മലയാളികളുടെ ആവേശം ഷറഫിയ്യ വീണ്ടും പഴയ പ്രതാപം വീണ്ടെടുക്കുമെന്ന പ്രതീക്ഷയാണ് പകര്‍ന്നു നല്‍കിയത്. എല്ലാ വര്‍ഷവും നടത്തിപ്പോരുന്നതില്‍ കൂടുതല്‍ മലയാളികളെ ഉള്‍പ്പെടുത്തി ഒരുക്കിയ ഇഫ്താറിന് ഷറഫിയ്യ മലയാളി കൂട്ടായ്മയെ എത്ര പ്രശംസിച്ചാലും മതിയാകില്ല.  
 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News