Sorry, you need to enable JavaScript to visit this website.

ജാമ്യം ലഭിച്ചിട്ടും യുവതിയെ തടങ്കലിലിട്ടു; പോലീസുകര്‍ പോക്കറ്റില്‍നിന്ന് നഷ്ടപരിഹാരം നല്‍കണം

ന്യൂദല്‍ഹി- ഇടക്കാല ജാമ്യവും കീഴടങ്ങാന്‍ രണ്ടാഴ്ചത്തെ സമയവും അനുവദിച്ചിട്ടും അന്യായ തടങ്കലില്‍വെച്ച യുവതിക്ക് നഷ്ടപരിഹാരം നല്‍കാന്‍ മഹാരാഷ്ട്രയിലെ പോലീസ് ഉദ്യോഗസ്ഥരോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.
ക്രിമനല്‍ കേസ് പ്രതിയായ യുവതിക്ക് 2021 നവംബര്‍ 17ന് ഇടക്കാല ജാമ്യം അനുവദിച്ചതാണെന്നും  കീഴടങ്ങാനും സാധാരണ ജാമ്യത്തിന് അപേക്ഷിക്കാനും രണ്ടാഴ്ചത്തെ സമയം അനുവദിച്ചിരുന്നുവെന്നും ജസ്റ്റിസ് എസ്.കെ.കൗള്‍, ജസ്റ്റിസ് എ. അമാനുല്ല എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
യുവതിയെ അനധികൃതമായി തടങ്കലില്‍ പാര്‍പ്പിച്ചതില്‍ ബെഞ്ച് അതൃപ്തി പ്രകടിപ്പിച്ചു. യുവതി ഒരു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിലായിരുന്നു.

ഒരു ദിവസം അനധികൃത തടങ്കലില്‍ വെച്ചതിന് ഹരജിക്കാരിക്ക് 15,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.  രണ്ട് പോലീസ് ഉദ്യോഗസ്ഥരാണ് തുക പങ്കിട്ട് നല്‍കേണ്ടത്. രണ്ടാഴ്ചയ്ക്കുള്ളില്‍ പണമെന്നും സുപ്രീം കോടതി ഉത്തരവില്‍ പറഞ്ഞു.
രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നഴ്‌സായ യുവതി നല്‍കിയ കോടതിയലക്ഷ്യ ഹരജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News