സംവാദത്തിന്റെ ബാക്കി; വിമര്‍ശിക്കാന്‍ പോലും കാര്യങ്ങള്‍ പഠിക്കുന്നില്ല

സ്‌നേഹത്തിന്റെ ഭൂമികയില്‍ ആശയ സംവാദങ്ങള്‍ നടക്കുകയെന്നത് മനുഷ്യര്‍ക്കിടയില്‍ അകല്‍ച്ചകള്‍ ഇല്ലാതാക്കാനും തെറ്റിദ്ധാരണകള്‍ മാറികിട്ടാനും കാരണമാകുമെന്നതില്‍ തര്‍ക്കമില്ല. പ്രവാചകന്മാരെല്ലാം തന്നെ അതത് കാലങ്ങളിലെ പ്രബോധിത സമൂഹങ്ങളോട് ബൗദ്ധികമായും സൗമൃമായുംസംവദിച്ചതായി ഖുര്‍ആന്‍ പറയുന്നുണ്ട്.മാത്രവുമല്ല ഈ ഒരു ദൗത്യം ഏതൊരു വിശ്വാസിയുടെ ബാധ്യതയാണന്ന് ഓര്‍മ്മപ്പെടുത്തുന്നുമുണ്ട്.
ഈ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍,  കേരളത്തില്‍ നടന്ന ഇസ്ലാം നാസ്തിക സംവാദങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. പഴയ കാലങ്ങളില്‍ കേരളത്തിലെ നാസ്തിക വാദികള്‍ കൃത്യമായും അവരുടെ ദൈവ നിഷേധ ചിന്തകളെ എല്ലാ മത വിശ്വാസികളെയും ലക്ഷ്യമാക്കി കൊണ്ടാണ് സംസാരിക്കാറുള്ളത്.
എന്നാല്‍ സമീപകാലത്ത് ഇന്ത്യയിലെ സവിശേഷ സാഹചര്യത്തിന്റെ പിന്‍ബലത്തില്‍ നവ നാസ്തിക ചിന്തകര്‍ അവരുടെ എഴുത്തും പ്രഭാഷണവും ഒരു പ്രത്യേക മതവിഭാഗത്തെ പരിഹസിച്ചും പ്രകോപിപ്പിച്ചും സാമാന്യ മര്യാദയുടെ സര്‍വ്വ സീമകളും ലംഘിച്ചുകൊണ്ട് മുന്നോട്ടുപോകുന്നു എന്നത് ഒരു വസ്തുതയാണ്.
അതുകൊണ്ടുതന്നെയാകാം, കേരളത്തിലെ ജനങ്ങളില്‍ വളരെ ചെറിയ വിഭാഗം ഒഴികെ മുഴുവനും ദൈവ  വിശ്വാസികളായിരുന്നിട്ട് കൂടി ഇത്തരം സംവാദങ്ങളില്‍ നാസ്തിക പക്ഷത്തിനെതിരെ മുസ്ലിം പക്ഷ പണ്ഡിതന്മാര്‍ സന്നിഹിതരാകുന്നത് .
ഈ കഴിഞ്ഞ ദിവസം നടന്ന സംവാദത്തില്‍ നാസ്തിക പക്ഷത്തു നിന്നും വന്ന ആരോപണങ്ങള്‍ എത്രമാത്രം അബദ്ധവും പഴകിയതും ആണെന്ന് കാണാന്‍ കഴിയുന്നുണ്ട്.
സുപരിചിതങ്ങളായ മതങ്ങള്‍ ആകട്ടെ പ്രത്യേയ ശാസ്ത്രങ്ങളാകട്ടെ അവയെല്ലാം തന്നെ ഏതെങ്കിലും ഒരു വ്യക്തിയുമായി ബന്ധപ്പെട്ടതോ, ഒരു പ്രദേശത്തിന്റെ സംസ്‌കാരവുമായി ബന്ധപ്പെട്ടതോ, ഒരു പ്രത്യേക കാല ദേശങ്ങള്‍ക്ക് അധീനമായ നിലക്കോ കാണാന്‍ സാധിക്കും.
എന്നാല്‍ ഏതെങ്കിലും ഒരു വ്യക്തിയുമായി, പ്രദേശവുമായി  ഒരു ബന്ധവുമില്ലാത്ത, ഏതൊരു സൃഷ്ടിയും തന്റെ സൃഷ്ടാവിന് ജീവിതം സമര്‍പ്പിക്കുക എന്ന് വിവക്ഷയാക്കുന്ന ഇസ്ലാം എന്ന പദം സ്ഥലകാലങ്ങള്‍ക്കീതവും ആണ്.
മറ്റു ചിന്താധാരകള്‍ക്ക് അതിന്റെ നാമത്തില്‍ തന്നെ കാണുന്ന പരിമിതി ഇസ്ലാമിനും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ഇതിന്റെ വിമര്‍ശകര്‍ മുഹമ്മദ് നബിയാണ് അതിന്റെ സ്ഥാപകന്‍ എന്ന നിലക്ക് പ്രചരിപ്പിക്കുകയും മുഹമ്മദീയ മതം എന്ന് പറയുകയും ചെയ്യുക എന്നത് പുതിയ കാര്യമല്ല.
വിമര്‍ശിക്കാന്‍ ആണെങ്കിലും കാര്യങ്ങള്‍ വസ്തുനിഷ്ഠമായി യഥാര്‍ത്ഥ വിജ്ഞാന സ്രോതസ്സില്‍ നിന്ന് മനസ്സിലാക്കാന്‍ നാസ്തികര്‍ ശ്രമിക്കുന്നില്ല എന്നത് ഓരോ തവണയും തെളിയിച്ചു കൊണ്ടിരിക്കുന്നു.
അക്കൂട്ടത്തില്‍ ഒന്നായിരുന്നു കേരളത്തില്‍ വളരെ പ്രമാദവും നീചവുമായ കൈവിട്ടു സംഭവവുമായി ബന്ധപ്പെട്ടു കൊണ്ട് ഇദ്ദേഹം നടത്തിയ ഒരു പരാമര്‍ശം. ഇസ്ലാമിന്റെ ശത്രുവായിരുന്ന ഫറോവ ചക്രവര്‍ത്തി തന്റെ എതിരാളികളെ വെട്ടിയിരുന്ന ഒരു രീതി  ഖുര്‍ആനില്‍ പ്രതിപാദിക്കുന്നുണ്ട്.
അത് ഇസ്ലാമിന്റെ ഒരു ശിക്ഷാനടപടിയായി കൊണ്ട് പറയാന്‍ കാണിക്കുന്ന ധൈര്യം ഇത്തരം ആളുകളുടെ വൈകൃത മനസ്സുകളെയാണ് വെളിവാക്കുന്നത്.
വ്യഭിചാരമാകട്ടെ അതിലേക്ക് നയിക്കുന്ന ഏതൊരു ചലനത്തെയും കൃത്യമായി വിലക്കുന്ന പരാമര്‍ശങ്ങള്‍ ഖുര്‍ആനിലുണ്ട് എന്നിരിക്കെ,മോഷണമാകട്ടെ അവിഹിതമായ മറ്റേത് സംമ്പാദനമാകട്ടെ അരുതെന്ന് അര്‍ത്ഥശങ്ക ഇല്ലാത്ത വിധം ഖുര്‍ആനിലുണ്ട് എന്നിരിക്കെ, വ്യഭിചാരവും മോഷണവും ഇസ്ലാമിക ദൃഷ്ടിയില്‍ കുറ്റകരമല്ലെന്നു പറയാന്‍ കാണിച്ച ധൈര്യവും തദൈവ.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News