Sorry, you need to enable JavaScript to visit this website.

ക്യാമ്പസുകളിലെ ഡിജെ പാര്‍ട്ടികള്‍ക്ക് അറുതി വരുത്തണം

യാതൊരു  നിയന്ത്രണങ്ങളും  പരിധിയും ഇല്ലാതെ   വിദ്യാര്‍ത്ഥികളുടെ യാത്രയയപ്പ് പരിപാടികളോട് അനുബന്ധിച്ച്  വ്യാപകമായി നടത്തിക്കൊണ്ടിരിക്കുന്ന ഡി ജെ പാര്‍ട്ടികള്‍  കലാലയങ്ങളിലെ സമാധാനന്തരീക്ഷം തകര്‍ക്കുകയാണ്..മുന്‍കാലങ്ങളില്‍ ഡിഗ്രി, പി ജി   കോഴ്‌സുകളുള്ള കോളേജുകളില്‍ മാത്രം നടന്നിരുന്ന ഇത്തരം പരിപാടികള്‍ ഇപ്പോള്‍ പരീക്ഷാ സമയത്ത് ഹയര്‍ സെക്കന്‍ഡറി  സെക്കന്‍ഡറി സ്‌കൂളുകളിലും  യാത്രയയപ്പ് പരിപാടികളോടനുബന്ധിച്ച് നടത്തുന്നത് ക്ഷിതാക്കളില്‍  ഏറെ ആശങ്ക ഉണ്ടാക്കുന്നു.
സ്‌നേഹ ദുഃഖങ്ങളും സ്‌കൂള്‍ അനുഭവങ്ങളും പങ്കിട്ട്  വേര്‍പിരിയലിന്റെ വേദനയോടെ പടിയിറങ്ങേണ്ട വിദ്യാര്‍ത്ഥികള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന  സൗണ്ട് സിസ്റ്റങ്ങളുടെ അകമ്പടിയോടെ ലഹരിപദാര്‍ത്ഥങ്ങളും  വിഷ വസ്തുക്കളും രാസവസ്തുക്കള്‍ ചേര്‍ന്ന ഉല്‍പ്പന്നങ്ങളും  വ്യാപകമായി ഉപയോഗിച്ച്  ഇത്തരം പരിപാടികള്‍ കൊഴുപ്പിക്കുകയാണ്.
ഇത്തരം ആഭാസങ്ങളെ പ്രതിരോധിക്കേണ്ട അധ്യാപകര്‍ ഇതിനി കുടപിടിച്ചു കൊടുക്കുന്നുവെന്നതും വിരോധാഭാസമാണ്. 50,000 മുതല്‍  രണ്ടു ലക്ഷവും വരെ തുകയാണ് നൈമിഷമായ ആനന്ദങ്ങള്‍ക്ക് വേണ്ടി ധൂര്‍ത്തടിക്കുന്നത്.  ക്യാമ്പസുകള്‍ക്ക് ഉള്ളിലും പുറത്തും ഓഡിറ്റോറിയങ്ങള്‍ വാടകക്ക് എടുത്തു ത്തുമാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത്. സെക്കന്‍ഡറി ഹയര്‍ സെക്കന്‍ഡറി തലത്തില്‍ അടക്കം നടക്കുന്ന  ഈ അഭാസങ്ങള്‍ ക്യാമ്പസുകളില്‍ നിര്‍ത്തലാക്കാന്‍ വിദ്യാഭ്യാസ വകുപ്പും അധികൃതരും രക്ഷിതാക്കളും അടിയന്തിരമായി പ്രതികരിച്ചു പരിഹാരം കാണേണ്ടതുണ്ട്.
 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News