ദുബായ്- കഴിഞ്ഞ ദിവസം കനത്ത മഴ പെയ്ത യു.എ.ഇയില്‍ ഇനിയും മഴയ്ക്കുള്ള സാധ്യത തുടരുന്നു. ഞായര്‍ പുലര്‍ച്ചെ മുതല്‍, റാസല്‍ഖൈമ എമിറേറ്റിലും പരിസര പ്രദേശങ്ങളിലും മഴ തുടരുകയാണ്. ചിലയിടങ്ങളില്‍ കനത്ത മഴയാണ് പെയ്തത്. മലനിരകളില്‍ കനത്ത മഴ പെയ്തത്  പാറക്കെട്ടുകളില്‍നിന്ന് താഴ് വരകളിലേക്ക് ശക്തമായ ഒഴുക്കിന് കാരണമായി.
വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും  എല്ലാ ട്രാഫിക് നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും കൃത്യമായി പിന്തുടരണമെന്നും റാസല്‍ഖൈമ പോലീസിലെ ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അഹമ്മദ് അല്‍സാം അല്‍ നഖ്ബി ആവശ്യപ്പെട്ടു.
യു.എ.ഇയിലെ മിക്ക സ്ഥലങ്ങളിലും ശനിയാഴ്ച രാവിലെ മുതല്‍ കനത്ത തോതിലാണ് മഴ പെയ്തത്. ഈ വര്‍ഷം ലഭിച്ചതില്‍ ഏറ്റവും ശക്തമായ മഴയാണ് ദുബായ്, അബുദാബി, ഷാര്‍ജ എമിറേറ്റുകളില്‍ ലഭിച്ചത്. ഫുജൈറ, റാസല്‍ഖൈമ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍ എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിലും മലയോരങ്ങളിലും ശക്തമായ ഇടിമിന്നലോടെയായിരുന്നു മഴ. വാദികളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങിയ സാഹചര്യത്തില്‍ സാഹസിക യാത്രക്ക് മുതിരരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കേരളം സമാധാനമില്ലാത്ത ഇടമായി, സര്‍ക്കാരിനെതിരെ കത്തോലിക്കാ സഭ
തൃശൂര്‍- ദൈവത്തിന് മഹത്വവും മനുഷ്യര്‍ക്ക് സമാധാനവും ഇല്ലാത്ത ഇടമായി കേരളം മാറിയെന്ന് കത്തോലിക്കാ സഭ തൃശൂര്‍ അതിരൂപതാ മുഖപത്രം. പുതുവര്‍ഷപ്പതിപ്പിലെ ലേഖനത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. സമാധാനമാണ് സര്‍ക്കാര്‍ സമ്മാനിക്കേണ്ടത്' എന്ന തലക്കെട്ടിലാണ് ലേഖനം. വിഴിഞ്ഞം, ബഫര്‍സോണ്‍, പിന്‍വാതില്‍ നിയമനം തുടങ്ങിയ വിഷയങ്ങളിലാണ് വിമര്‍ശനം. സര്‍ക്കാരിന്റേത് ജനക്ഷേമ മുഖമല്ലെന്നും ലേഖനത്തില്‍ പറയുന്നു.
മന്ത്രിമാരായും സെക്രട്ടറിമാരായും ഉപദേശകരായും നിരവധി പേരുണ്ടെങ്കിലും ജനങ്ങള്‍ തെരുവിലിറങ്ങാന്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യമാണുള്ളതെന്ന് ലേഖനത്തില്‍ പറയുന്നു. ജനക്ഷേമം നോക്കാതെയുള്ള സര്‍ക്കാര്‍ നടപടികള്‍ സമാധാന ജീവിതം തല്ലിക്കെടുത്തുകയാണ്. ജനദ്രോഹ നടപടികള്‍ തിരിച്ചറിയാന്‍ കഴിയാത്തത് സര്‍ക്കാരിന്റെ ശോഭ കെടുത്തുന്നു. വികലമായ നയങ്ങള്‍ ദുരിതം സമ്മാനിക്കുന്നു. ജനങ്ങളെ തീ തീറ്റിക്കുന്ന നടപടികളാണ് ഒന്നിനുപുറകെ മറ്റൊന്നായി വന്നു കൊണ്ടിരിക്കുന്നതെന്നും ലേഖനത്തില്‍ പറയുന്നു.
മൂന്നു കോടി ജനങ്ങള്‍ വസിക്കുന്ന നാടാണ് ഇതെന്ന കാര്യം ആകാശക്കാഴ്ചകള്‍ കണ്ട് തീരുമാനമെടുക്കുന്നവര്‍ക്ക് മനസിലാകില്ലെന്നും ലേഖനത്തില്‍ പരിഹസിക്കുന്നു. ഭൂമിയിലിറങ്ങി നടക്കണം, കര്‍ഷകര്‍ വിയര്‍പ്പൊഴുക്കുന്ന കൃഷിസ്ഥലങ്ങളും അന്തിയുറങ്ങുന്ന കിടപ്പാടങ്ങളും കാണണം. ആര് വന്നാലും കോരന്റെ കഞ്ഞി കുമ്പിളില്‍ തന്നെയെന്ന അവസ്ഥക്ക് മാറ്റമില്ലെങ്കില്‍ നവകേരളം യാഥാര്‍ഥ്യമാകുമോ അതോ തൊഴിലാളി വര്‍ഗ സര്‍വാധിപത്യം മറ്റൊരു മരീചികയാകുമോ എന്ന ചോദ്യവും ലേഖനം ഉന്നയിക്കുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 
                                     
                                     
                                    





 
  
 