Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

VIDEO - കാന്തപുരം അബൂബക്കർ മുസ്ലിയാര്‍ വീണ്ടും പൊതുവേദിയിൽ 

മുൻഗാമികളുടെ ജീവിതം വിശ്വാസികൾ മാതൃകയാക്കണം: കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ

കോഴിക്കോട്- അസുഖം ബാധിച്ച് വിശ്രമത്തിലായിരുന്ന അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ദേശീയ ജനറൽ സെക്രട്ടറി കാന്തപുരം അബൂബക്കർ മുസ്്‌ലിയാർ വീണ്ടും പൊതുവേദിയിലെത്തി. കോഴിക്കോട് കാരന്തൂർ മർകസിൽ നടന്ന അഹ്ദലിയ്യ ആത്മീയ സംഗമവും അനുസ്മരണവും കാന്തപുരം ഉദ്ഘാടനം ചെയ്തു. 
മുൻഗാമികളുടെ ജീവിത മാതൃകകളും അവരുടെ അനുഗ്രഹവും ജീവിത വിജയത്തിനുള്ള മാർഗമാണെന്നും സച്ചരിതരായ പൂർവ്വികരുടെ പാത പിൻപറ്റി യഥാർത്ഥ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ എല്ലാവരും ഉത്സാഹിക്കണമെന്നും കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ആഹ്വാനം ചെയ്തു.  

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


മർകസ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ഒ.കെ ഉസ്താദ്, പി.പി മുഹ്‌യിദ്ദീൻ കുട്ടി മുസ്‌ലിയാർ പാറന്നൂർ, നെടിയനാട് സി അബ്ദുറഹ്മാൻ മുസ്‌ലിയാർ, വി.എം കോയമാസ്റ്റർ തുടങ്ങിയവരെ അനുസ്മരിച്ച് അബൂബക്കർ സഖാഫി പന്നൂർ പ്രഭാഷണം നടത്തി. വി.പി.എം ഫൈസി വില്യാപ്പള്ളി, സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, മുഹ്‌യിദ്ദീൻ സഅദി കൊട്ടൂകര, മുഹമ്മദലി സഖാഫി വള്ള്യാട്, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, അബ്ദുള്ള സഖാഫി മലയമ്മ, ബഷീർ സഖാഫി കൈപ്പുറം, ഉമറലി സഖാഫി സംബന്ധിച്ചു.

 

Latest News