മക്കളുടെ മുടി വെട്ടുന്നതിനിടെ പ്രവാസി യുവാവ് ബാൽക്കണിയിൽനിന്ന് വീണു മരിച്ചു

സലാല- ബാൽക്കണിയിൽനിന്ന് വീണു യുവാവ് മരിച്ചു. സലാലയിലെ വീട്ടിലെ ബാൽക്കണിയിൽനിന്ന് വീണ് കോട്ടയം ഇരവിചിറ സ്വദേശി പാറപ്പുറത്ത് വർഗീസിന്റെ മകൻ സിജൊ വർഗീസ് (39) ആണ് മിച്ചത്. 
കുട്ടികളുടെ മുടി വെട്ടികൊണ്ടിരിക്കെ വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. താഴെ വീണ സോപ്പ് ഫ്‌ലാറ്റിൻറെ മുകളിലേക്ക് എറിഞ്ഞ് കൊടുക്കുന്നതിനിടെ പിടിക്കാൻ ശ്രമിക്കവേ താഴേക്ക് വീഴുകയായിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

സലാലയിലെ ഗ്രാൻറ് എൻറർപ്രൈസസ് എന്ന സ്ഥാപനത്തിൽ ഇലക്ട്രിക്കൽ സേഫ്റ്റി ഓഫിസറാണ്. മാതാവ്: മറിയാമ്മ വർഗീസ്. ഭാര്യ: നീതുമോൾ മാത്യൂ. (നഴ്‌സ്, സുൽത്താൻ ഖാബൂസ് ഹോസ്പ്പിറ്റൽ). മക്കൾ: ഡാൻ വർഗ്ഗീസ് സിജോ, ഡെറിക്, ജൂസെഫ്.

Tags

Latest News