Sorry, you need to enable JavaScript to visit this website.

നൗഫലിന് സൗദിയില്‍ അന്ത്യവിശ്രമം; ഭാര്യയും മക്കളും നാട്ടിലേക്ക്

ഖമീസ് മുഷൈത്ത്- സൗദിയിലെ ഖമീസ് മുഷൈത്തില്‍ നിര്യാതനായ മേപ്പാടി സ്വദേശി നൗഫലിന്റെ മൃതദേഹം മസ്്‌ലൂം ഖബര്‍സ്ഥാനില്‍ മറവുചെയ്തു.  സഫയര്‍ ഗല്ലിയില്‍ അസ്ഫാര്‍ ട്രാവല്‍സ് ജീവനക്കാരനായിരുന്ന മേപ്പാടി വടുവഞ്ചാല്‍ കല്ല് വെട്ടികുഴി അബൂബക്കറിന്റേയും ഖദീജയുടേയും മകന്‍ നൗഫല്‍(36) കഴിഞ്ഞ ദിവസമാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.
നെഞ്ച് വേദനയെ തുടര്‍ന്ന് ഖമീസ് അല്‍ അഹ് ലി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബന്ധു സലീം കല്‍പ്പറ്റയുടേയും അഷ്‌റഫ് കുറ്റിച്ചല്‍, അനൂപ് ചങ്ങനാശ്ശേരി,ഹനീഫ മഞ്ചേശ്വരം, ഇബ്രാഹിം പട്ടാമ്പി , ഷൗക്കത്ത് ആലത്തൂര്‍, റഫീഖ് താനൂര്‍ തുടങ്ങി ഖമീസിലെ  സാമൂഹ്യ പ്രവര്‍ത്തകരുടെയും നേത്യത്വത്തിലാണ്  നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഒരു ദിവസം കൊണ്ട് നടപടികള്‍ പൂര്‍ത്തിയാക്കി മറവു ചെയ്യാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് കുടുംബവും സാമൂഹ്യ പ്രവര്‍ത്തകരും.
ഖമീസിലെ മസ്ജിദ് നംലയില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തില്‍ ഖമീസിലേയും സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നുറുക്കണക്കിന് പേര്‍ പങ്കെടുത്തു.  നൗഫല്‍ മൂന്ന് വര്‍ഷം മുന്‍പാണ് നാട്ടില്‍ നിന്നും അവധി കഴിഞ്ഞ് വന്നത്.
ഭാര്യ ശുക്രത്തും മകളായ ഇസമഹ്‌റയും ഹന്‍സല്‍ റബ്ബാനും പത്ത് മാസമായി സന്ദര്‍ശക വിസയില്‍ ഖമീസിലുണ്ട്. ഇവര്‍ വൈകാതെ നാട്ടിലേക്ക് തിരിക്കും.
ബിസിനസ് ഇടപാടുകള്‍ നടത്തിയിരുന്ന നൗഫലുമായി ആര്‍ക്കെങ്കിലും എന്തെങ്കിലും ബാധ്യതകള്‍ ഉണ്ടെങ്കില്‍ ബന്ധു സലീം  കല്‍പ്പറ്റയുമായൊ (0555695445 )അസ്ഫാര്‍ ട്രാവല്‍സുമായൊ ബന്ധപ്പെടണമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News