Sorry, you need to enable JavaScript to visit this website.

സൗദിയില്‍ സ്‌പോണ്‍സര്‍ക്കു കീഴിലല്ലാതെ ജോലി; ശിക്ഷ ഓര്‍മിപ്പിച്ച് പൊതുസുരക്ഷാ വകുപ്പ്

റിയാദ് - തൊഴിലുടമക്കു കീഴിലല്ലാതെ സ്വന്തം നിലക്ക് ജോലി ചെയ്യുന്ന വിദേശികള്‍ക്ക് മൂന്നു ശിക്ഷകള്‍ ലഭിക്കുമെന്ന് പൊതുസുരക്ഷാ വകുപ്പ് പറഞ്ഞു. ഇത്തരക്കാര്‍ക്ക് 50,000 റിയാല്‍ വരെ പിഴയും ആറു മാസം വരെ തടവും നാടുകടത്തലുമാണ് ശിക്ഷ ലഭിക്കുക. ഇഖാമ, തൊഴില്‍ നിയമ ലംഘകരെയും നുഴഞ്ഞുകയറ്റക്കാരെയും കുറിച്ച് മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യകളില്‍ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളില്‍ 999 എന്ന നമ്പറിലും ബന്ധപ്പെട്ട് എല്ലാവരും അറിയിക്കണമെന്ന് പൊതുസുരക്ഷാ വകുപ്പ് ആവശ്യപ്പെട്ടു.

സൗദിയിൽ പാലുൽപന്നങ്ങളുടെ വില വർധിപ്പിച്ചതിൽ വ്യാപക പ്രതിഷേധം

റിയാദ് - പ്രമുഖ ഡയറി കമ്പനിയായ അൽമറാഇ ജനുവരി ഒന്നു മുതൽ പാലുൽപന്നങ്ങളുടെ വില ഉയർത്തിയതിൽ ഉപയോക്താക്കൾക്കിടയിൽ വ്യാപക പ്രതിഷേധം. ഒന്നര റിയാൽ വിലയുണ്ടായിരുന്ന സബാദി (കട്ടിതൈര്) യുടെ വില രണ്ടു റിയാലായും മൂന്നര റിയാൽ വിലയുണ്ടായിരുന്ന ക്രീമിന്റെ വില നാലു റിയാലായും കുട്ടികൾക്കുള്ള ചെറിയ പാക്കറ്റ് പാലിന്റെ വില ഒന്നര റിയാലിൽ നിന്ന് രണ്ടു റിയാലായും ഫ്‌ളേവറുകൾ ചേർത്ത പാൽ പാക്കറ്റുകളുടെ വില രണ്ടു റിയാലിൽ നിന്ന് രണ്ടര റിയാലായും അര ലിറ്റർ പാലിന്റെ വില മൂന്നര റിയാലിൽ നിന്ന് നാലു റിയാലായുമാണ് കമ്പനി ഉയർത്തിയത്. മറ്റു നിരവധി പാലുൽപന്നങ്ങളുടെ വിലയും അര റിയാൽ മുതൽ നാലു റിയാൽ വരെ ഉയർത്തിയിട്ടുണ്ട്. കാലിത്തീറ്റയുടെയും മറ്റു വസ്തുക്കളുടെയും വിലയും ചരക്കുനീക്ക ചെലവുകളും വലിയ തോതിൽ ഉയർന്നതാണ് പാലുൽപന്ന വില നേരിയ തോതിൽ വർധിപ്പിക്കാൻ നിർബന്ധമാക്കിയതെന്ന് കമ്പനി വ്യക്തമാക്കി. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


പുതിയ വില വർധനയുടെ പശ്ചാത്തലത്തിൽ അൽമറാഇ കമ്പനി ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കണമെന്ന് ചിലർ സാമൂഹിക മാധ്യമങ്ങളിൽ ആഹ്വാനം ചെയ്യുന്നുണ്ട്. മുമ്പും ഡയറി ഉൽപന്നങ്ങളുടെ വില ഉയർത്തിയപ്പോൾ ബഹിഷ്‌കരണ ആഹ്വാനങ്ങൾ ഉയർന്നിരുന്നെങ്കിലും കാര്യമായ ഫലം ചെയ്തിരുന്നില്ല. മുൻവർഷങ്ങളിൽ ചില കമ്പനികൾ ഉൽപന്നങ്ങളുടെ വില നേരിട്ട് ഉയർത്തിയപ്പോൾ മറ്റു ചില കമ്പനികൾ പാക്കറ്റുകളുടെ വലിപ്പവും അളവും കുറച്ച് പരോക്ഷമായി വില ഉയർത്തുകയാണ് ചെയ്തത്. 
സൗദിയിൽ പാലുൽപന്നങ്ങളുടെ വില ഉയരുന്നതിനു മുമ്പായി മുട്ട, കോഴിയിറച്ചി വിലയും വർധിച്ചിരുന്നു. ഇതിനും കാലിത്തീറ്റ വില വർധനയാണ് കമ്പനികൾ ന്യായീകരണമായി പറഞ്ഞത്.

Latest News