Sorry, you need to enable JavaScript to visit this website.

നയന്‍താരക്ക് എന്തുകൊണ്ട് വേണ്ടത്ര റോളില്ല; ഉള്‍ക്കണ്ണ് കൊണ്ട് കാണണമെന്ന് അല്‍ഫോന്‍സ് പുത്രന്‍

പൃഥ്വിരാജ് നായകനായ  'ഗോള്‍ഡി'ല്‍ നയന്‍താരയുടെ റോള്‍ കുറവാണെന്ന പരാതിക്ക് മറുപടിയുമായി സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. താന്‍ സ്‌ക്രീന്‍ സ്‌പേസില്‍ വെച്ചല്ല ക്യാരക്ടര്‍ എഴുതുന്നതെന്ന് സംവിധായകന്‍ പറഞ്ഞു. സ്പൂണ്‍ ഫീഡിങ് നിര്‍ത്തിയെന്നും നിങ്ങള്‍ എടുത്തു കഴിച്ചോളു നിങ്ങളും വളര്‍ന്നില്ലേ എന്നാണ് അല്‍ഫോന്‍സ് ഫേസ് ബുക്കില്‍ കുറിച്ചു. ചിത്രത്തിലെ നയന്‍താരയുടെ കഥാപാത്രത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും സംവിധായകന്‍ വിശദീകരിച്ചു.

'ഗോള്‍ഡ്' എന്ന സിനിമയില്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ റോള്‍ കുറവാണ് എന്ന് കുറച്ചു പേര്‍ക്ക് പരാതിയുണ്ട്. അങ്ങനെ ഉള്ളവര്‍ക്ക് എന്റെ മറുപടി. സ്‌ക്രീന്‍ സ്‌പേസ് വച്ചാണ് നിങ്ങള്‍ പറഞ്ഞത് എങ്കില്‍ ക്ഷമിക്കണം. ഞാന്‍ സ്‌ക്രീന്‍ സ്‌പേസ് വച്ചല്ല കാരക്ടര്‍ എഴുതുന്നത്. എന്റെ സിനിമ സ്‌പെഷ്യല്‍ താങ്ക്‌സില്‍ തുടങ്ങി ലാസ്റ്റ് ഫ്രെയിം വരെ ഉണ്ടാവും. അതുകൊണ്ട് എന്റെ കാഴ്ച്ചപ്പാട് നിങ്ങള്‍ ഒന്ന് നിങ്ങളുടെ സാധാരണ കണ്ണുംകൊണ്ടല്ല -ഉള്‍കണ്ണുംകൊണ്ടു നോക്കണേ.ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര = സുമംഗലി ഉണ്ണികൃഷ്ണന്‍.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

ആദ്യത്തെ സീനില്‍ തന്നെ ഉണ്ണികൃഷ്ണന്‍ എന്ന് പറയുന്ന പഴയ ടൈപ്പ് തന്ത അയച്ച സ്ത്രീധനം എന്ന ഏര്‍പ്പാട് ആണ് ജോഷിയുടെ വീടിന്റെ മുമ്പില്‍ കാണുന്നത്. അവസാനം ഒരു ഈഗോയില്‍ ഫോണില്‍ തെറി വിളിച്ചു കല്യാണം മുടങ്ങി വീട്ടില്‍ ഇരുന്നു ആലോചിച്ചപ്പോ തോന്നി കാണും സ്വന്തം മോളെ വെറും പണത്തിനു വേണ്ടിയായിരിക്കാം കല്യാണം ആലോചിച്ചു വന്നത് . 200 കോടിയല്ല, ഒരു പക്ഷെ ഇരുപതിനായിരം കോടി ഉണ്ടാക്കാന്‍ തന്റെ സ്വന്തം മകള്‍ക്ക് ബുദ്ധിയുണ്ട് എന്ന് ഉണ്ണികൃഷ്ണന്‍ എന്ന പഴയ തന്തക്ക് ഒരു പുതിയ ബുദ്ധി ഉദിച്ചു കാണാം. അവിടെ 200 കോടിക്ക് ഉണ്ണികൃഷ്ണന്‍ കണ്ണടച്ചപ്പോള്‍ കിട്ടിയത് തന്റെ സ്വന്തം മകളെ കാണാന്‍ ഉള്ള തിരിച്ചു അറിവാണ്. സുമംഗലി സ്വന്തം അമ്മക്ക് വന്ന അവസ്ഥ തനിക്ക് വേണ്ട എന്ന് ബോധം കോവിഡ് കാലത്തു വെറുതെ ഇരുന്ന് ആലോചിച്ചപ്പോ കിട്ടിക്കാണും. അതുകൊണ്ടായിരിക്കും സുമംഗലിക്ക് ഐഡിയ ഷാജിയേയും മകന്‍ സുനേഷ് ഷാജിയേയും ഔട്ട് ഓഫ് പ്ലേസ് ആയി തോന്നിയത്.

ഇനി പ്രേമത്തില്‍ ജോര്‍ജ് സെലിന്‍ എന്ന കാരക്ടറിന് കേക്ക് കൊടുക്കുന്നത് സ്പൂണില്‍ കഴിക്കുന്ന സ്ലോ മോഷന്‍ ഷോട്ടും എല്ലാം ഗോള്‍ഡിലും ഉണ്ട്. സ്പൂണും കേക്കും അവിടെ തന്നെ ഉണ്ട്. നിങ്ങള്‍ എടുത്തു കഴിച്ചോ. നിങ്ങളും വളര്‍ന്നില്ലേ. ഞാന്‍ അതുകൊണ്ട് സ്പൂണ്‍ ഫീഡിങ് ഒഴുവാക്കി. കുറച്ചു ഹെല്‍ത്ത് പ്രശ്‌നങ്ങള്‍ ഉള്ളത് കൊണ്ടാണ് പ്രൊമോഷനും ഇന്റര്‍വ്യൂസും കൊടുക്കാത്തത്. എത്ര ആക്ടര്‍സ് വന്നാലും കാര്യമില്ല അല്‍ഫോന്‍സ് പുത്രന്‍ വന്നാല്‍ മാത്രമേ പ്രൊമോഷന്‍ ചെയ്യുകയുള്ളൂ എന്ന് ഏതൊക്കെയോ ചാനല്‍ പറഞ്ഞു. നിങ്ങളോടു ദേഷ്യമോ വിഷമമോ ഉള്ളത് കൊണ്ടല്ല. അപ്പൊ ഹാപ്പി ന്യൂ ഇയര്‍ ഫ്രണ്ട്‌സ്'. അല്‍ഫോന്‍സ് കുറിച്ചു.

ഡിസംബര്‍ 1 ന് തീയേറ്ററുകളില്‍ എത്തിയ ചിത്രമാണ് ഗോള്‍ഡ്. 'ഗോള്‍ഡ്' ഡിസംബര്‍ 29 അര്‍ദ്ധരാത്രി മുതല്‍ ആമസോണ്‍ െ്രെപം വീഡിയോസില്‍ സ്ട്രീമിങ് ആരംഭിച്ചു. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തീയേറ്ററുകളില്‍ നിന്ന് ലഭിച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ സഹബാനറില്‍ സുപ്രിയ മേനോനോടൊപ്പം ചേര്‍ന്നാണ് ലിസ്റ്റിന്‍ ഗോള്‍ഡ് നിര്‍മിച്ചിരിക്കുന്നത്. ഷമ്മി തിലകന്‍, മല്ലിക സുകുമാരന്‍, വിനയ് ഫോര്‍ട്ട്, അല്‍താഫ് സലീം, സാബുമോന്‍, ചെമ്പന്‍ വിനോദ്, ബാബുരാജ്, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ്മ, റോഷന്‍ മാത്യു, ലാലു അലക്‌സ്, ജാഫര്‍ ഇടുക്കി, ജഗദീഷ്, അബു സലീം, സുരേഷ് കൃഷ്ണ, ദീപ്തി സതി, സുധീഷ്, അജ്മല്‍ അമീര്‍, പ്രേം കുമാര്‍, സൈജു കുറിപ്പ്, ജസ്റ്റിന്‍ ജോണ്‍, ഫയ്‌സല്‍ മുഹമ്മദ്, എം ഷിയാസ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.

 

Latest News