Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ഹൗസ് ഡ്രൈവറുടെ പ്രൊഫഷന്‍ മാറ്റം; ജവാസാത്ത് വിശദീകരണം

റിയാദ്-ഹൗസ് െ്രെഡവര്‍ (സായിഖ് ഖാസ്) പ്രൊഫഷന്‍ ഗാര്‍ഹിക ജോലിക്കാരന്‍ ( ആമില്‍ മന്‍സിലി) പ്രൊഫഷന്‍ ആക്കി മാറ്റാന്‍ സാധിക്കില്ലെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. നിലവിലെ നിയമമനുസരിച്ച് ഇങ്ങനെ പ്രൊഫഷന്‍ മാറ്റാന്‍ സാധിക്കില്ല. ഹൗസ് െ്രെഡവര്‍ക്ക് െ്രെഡവിംഗ് ടെസ്റ്റ് അടക്കമുള്ള കാര്യങ്ങള്‍ വേണം. വ്യക്തികള്‍ക്ക് ഹൗസ് െ്രെഡവര്‍, ഗാര്‍ഹിക ജോലിക്കാര്‍ തുടങ്ങിയ വിസകളില്‍ വിദേശികളെ റിക്രുട്ട് ചെയ്തുകൊണ്ടുവരാന്‍ ചില നിയമങ്ങളും വ്യവസ്ഥകളുമുണ്ട്. ഇക്കാരണങ്ങളാല്‍ സൗദി അറേബ്യയില്‍ ജോലിയില്‍ ഇരിക്കെ ഇത്തരം പ്രൊഫഷനുകാര്‍ക്ക് ഗാര്‍ഹിക മേഖലയിലെ മറ്റു പ്രൊഫഷനുകളിലേക്ക് മാറാന്‍ സാധിക്കില്ല. അതേസമയം ഇവര്‍ക്ക് തൊഴില്‍ വിസയിലേക്ക് മാറുന്നതിന് തടസ്സവുമില്ല.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News