മൗലിദും സ്വലാത്തുകളുമായി മഅദിന്‍ അക്കാദമി ആപ്പ് പുറത്തിറക്കി

മഅദിന്‍ സാദാത്ത് അക്കാദമി ഒരുക്കിയ സബീലുല്‍ ഫലാഹി അദ്കാര്‍ ആപ് ലോഞ്ചിംഗ് മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നിര്‍വഹിക്കുന്നു.

മലപ്പുറം-വിശ്വാസികള്‍ക്ക് ഏറെ ഉപകാരപ്രദമായ വിധത്തില്‍ സംവിധാനിച്ച മഅദിന്‍ അക്കാദമിയുടെ സബീലുല്‍ ഫലാഹ് അദ്കാര്‍ ആപ് ലോഞ്ചിംഗ് ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നിര്‍വഹിച്ചു. വര്‍ഷാരംഭം, മുഹറം ആദ്യ പത്തുദിനങ്ങള്‍, ബറാഅത്, റംസാന്‍, ദുല്‍ഹിജ്ജ പത്തുദിനങ്ങള്‍, വര്‍ഷാവസാനം, വിവാഹം, ഹൗസ് വാമിങ്ങ്, പ്രസവം, യാത്ര, പോലുള്ള വിശേഷ സന്ദര്‍ഭങ്ങളിലെയും ദിനങ്ങളിലെയും ദിക്റുകള്‍, ദുആകള്‍, വിത്രിയ്യ, മുളരിയ്യ, മുഹമ്മദിയ്യ, ബുര്‍ദ,മഹ്ളറതുല്‍ ബദ്രിയ്യ, തഅജീലുല്‍ഫുതൂഹ്, ബദ്രിയ്യതുല്‍ ഹംസിയ്യ, ദലാഇലുല്‍ ഖൈറാത്,  തവസുലുകള്‍, സ്വലാത്തുകള്‍, പ്രസിദ്ധ ഖസ്വീദകള്‍, മൗലിദുകള്‍, കൗണ്ടര്‍ തുടങ്ങിയ നിരവധി ഐക്കണുകള്‍ ആപ്പില്‍
ഒരുക്കിയിട്ടുണ്ട്.  അതിന് പുറമെ അഞ്ച് നേരത്തെ നിസ്‌കാര ശേഷമുള്ള ഔറാദുകള്‍ക്ക് പ്രത്യേകം ഐക്കണുകള്‍ ഉണ്ട്.
സാദാത്തുക്കള്‍ മാത്രം പഠിക്കുന്ന മഅദിന്‍ സാദാത്ത് അക്കാദമി വിദ്യാര്‍ത്ഥികളാണ് ലിപിവിന്യാസം, ലേഔട്ട് അടക്കം മുഴുവന്‍ വര്‍ക്കുകളും നടത്തിയത്. പഠനത്തിനിടയില്‍ ലഭിക്കുന്ന ഇടവേളകളില്‍ സമയം കണ്ടെത്തി രണ്ടു വര്‍ഷത്തെ ശ്രമമാണ് ഇതിലൂടെ പൂര്‍ത്തിയായത്. രാമനാട്ടുകര അജ്മീര്‍ ഗേറ്റ് സ്വദേശി സയ്യിദ് മുശ്താഖ് ബാഫഖിയാണ് ആപ്പ് ക്രിയേറ്റ് ചെയ്തത്. പ്രസ്തുത ആപ് പ്ലേസ്റ്റോറില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യാം.
ലോഞ്ചിംഗ് ചടങ്ങില്‍ സമസ്ത സെക്രട്ടറി ഇബ്റാഹീം ബാഖവി മേല്‍മുറി, മഅദിന്‍ കുല്ലിയ്യ ശരീഅ ഡയറക്ടര്‍ അബൂബക്കര്‍ സഖാഫി കുട്ടശേരി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് ഖാസിം അല്‍ ഐദ്രൂസി താനൂര്‍, മുനീര്‍ ഹാജി മുസ്ലിയാരങ്ങാടി, മുബഷിര്‍ അദനി കരുവാരക്കുണ്ട് എന്നിവര്‍ സംബന്ധിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

 

Latest News