സൗദിയില്‍ കമ്പനികളുടെ പേരിൽ ജീവനക്കാരെ ലക്ഷ്യമിട്ട് വാട്‌സ്ആപ്പ് വഴി തട്ടിപ്പുകാര്‍

ജിദ്ദ-സൗദിയില്‍ കമ്പനി മേധാവികളുടെ പേരില്‍ ജീവനക്കാരെ ലക്ഷ്യമിട്ട് സൈബര്‍ തട്ടിപ്പുകാര്‍. ബാങ്ക് അക്കൗണ്ട് വിവരങ്ങളും ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളും മറ്റും കൈക്കലാക്കാനാണ് സോഷ്യല്‍ മീഡിയ വഴി തട്ടിപ്പുകാരുടെ ശ്രമം. പ്രധാനമായും വാട്‌സ്ആപ്പാണ് ഇതിന് ഉപയോഗിക്കുന്നത്.
കമ്പനി മേധാവികളുടെ ഫോട്ടോകള്‍ ഡിപിയാക്കിയുള്ള വാട്‌സ്ആപ്പ് അക്കൗണ്ടുകളില്‍നിന്നാണ് ജീവനക്കാര്‍ക്കുള്ള സന്ദേശങ്ങള്‍ എത്തുന്നത്. സ്വന്തം കമ്പനിയില്‍ിന്ന് ആവശ്യപ്പെടുന്നതാണെന്ന് കരുതി വിവരങ്ങള്‍ പങ്കുവെക്കുമെന്നാണ് തട്ടിപ്പുകാര്‍ കണക്കുകൂട്ടന്നത്.
സൗദിയിലെ പല പ്രമുഖ കമ്പനികളുടേയും സി.ഇ.ഒമാരുടെ പേരില്‍ ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചതായി ജീവനക്കാര്‍ അറിയിക്കുന്നുണ്ട്. ഇത്തരം വാട്‌സ്ആപ് മെസേജുകള്‍ ലഭിക്കുന്നവര്‍ അതത് കമ്പനികളിലെ ഐ.ടി വിഭാഗവുമായി ബന്ധപ്പെടേണ്ടതാണ്.
ബാങ്ക് അക്കൗണ്ടും ക്രെഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വാട്‌സ്ആപ്പ് വഴി ലഭിക്കുന്ന ലിങ്കുകളില്‍ ചേര്‍ക്കുകയോ ഫോണ്‍ വഴി നല്‍കുകയോ ചെയ്യരുത്.
സൗദിയിലെ ബാങ്കുകള്‍ അക്കൗണ്ട് അപ്‌ഡേറ്റ് ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് ഒരിക്കലും ഫോണ്‍ വഴി ഇത്തരം വിവരങ്ങള്‍ ആവശ്യപ്പെടില്ല.
പ്രമുഖ കമ്പനികളുടെ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വെബ് സൈറ്റ് ലിങ്കുകള്‍ അയച്ചും ബാങ്ക് വിവരങ്ങള്‍ കൈക്കലാക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ബാങ്കുകളുടെ സൈറ്റുകളാണെന്ന് തെറ്റിദ്ധരിപ്പിച്ചുപോലും വ്യക്തികളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ട്.
സമ്മാനങ്ങള്‍ക്കും വലിയ ഓഫറുകള്‍ക്കുംവേണ്ടി ഇന്റര്‍നെറ്റില്‍ തിരയുന്നവരെ ലക്ഷ്യമിട്ടും സൈബര്‍ തട്ടിപ്പുകാര്‍ കാത്തിരിക്കുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News