വേര്‍പിരിഞ്ഞ ശേഷം ആദ്യ റമദാന്‍; ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ മിര്‍സ

ദുബായ്- ശുഐബുമായുള്ള ബന്ധം വേര്‍പെടുത്തിയതിനു ശേഷമുള്ള ആദ്യ റമദാനില്‍ വീട്ടിലെ ഇഫ്താര്‍ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ. 'റമദാന്‍ ആഴ്ചയിലെ ആദ്യ ക്രൂ' എന്ന അടിക്കുറിപ്പോടെയാണ്  ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്.
ദുബായിലെ വീട്ടിലെ സ്വീകരണമുറിയിലെ സോഫയില്‍ ഇരിക്കുന്നതിന്റെയും ബന്ധുക്കള്‍ക്കൊപ്പം ഇഫ്താറിന് ഇരിക്കുന്നതിന്റെയും ചിത്രങ്ങള്‍ സാനിയ ഷെയര്‍ ചെയ്തു.
സാനിയ മിര്‍സയുടെയും ശുഐബ് മാലികിന്റെയും മകന്‍ ഇസ്ഹാന്‍ മിര്‍സ മാലിക് നിസ്‌കാരത്തിനായി മുസല്ലയില്‍ ഇരിക്കുന്ന ഫോട്ടോകളാണ് റമദാനില്‍ സ്വന്തം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്.
പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ശുഐബ് മാലിക്കുമായുള്ള വിവാഹമോചനത്തിന് ശേഷമുള്ള സാനിയ മിര്‍സയുടെ ആദ്യ റമദാന്‍ ആണിത്.
ബോളിവുഡ് നടി സന ജാവേദുമായുള്ള തന്റെ മൂന്നാം വിവാഹം ശുഐബ് മാലിക് സമൂഹമാധ്യമത്തിലൂടെ അറിയിച്ചതിനു ശേഷമാണ് അതുവരെ അഭ്യൂഹങ്ങളിലായിരുന്ന സാനിയയുമായുള്ള വേര്‍പിരിയില്‍ സ്ഥിരീകരിച്ചത്. ശുഐബുമായുള്ള ബന്ധം വേര്‍പെടുത്തിയതായി സാനിയയുടെ കുടുംബം പിന്നീട് സ്ഥിരീകരിച്ചു.

വാർത്തകളും വിശകലനങ്ങളും വാട്സ്ആപ്പിൽ

വയനാട്ടിൽ രാഹുലിനെക്കാൾ കൂടുതൽ തവണ എത്തിയത് കാട്ടാനയെന്ന് കെ സുരേന്ദ്രൻ; സ്ഥാനാർത്ഥിത്വം പണിയാകുമോ?

ബാങ്ക് വഴി പണം തട്ടിപ്പിന് പുതിയ രീതി; അക്കൗണ്ട് വിൽപ്പനയിൽ കമ്മീഷൻ വാങ്ങുന്നവർക്ക് മുന്നറിയിപ്പുമായി പോലീസ്

Tags

Latest News