Sorry, you need to enable JavaScript to visit this website.

സുധാകര തെറിക്കു പിന്നാലെ വീണ്ടും നാണക്കേട്! ബി.ജെ.പി നേതാവ് കെ സുരേന്ദ്രനെ കെ.പി.സി.സി പ്രസിഡന്റാക്കി കോൺഗ്രസ് എം.പി

Read More

- പാർട്ടിയുടെ സമരാഗ്നി വേദിയിൽ കെ സുധാകരന് പകരം ബി.ജെ.പി അധ്യക്ഷൻ കെ സുരേന്ദ്രനെ കെ.പി.സി.സി പ്രസിഡന്റാക്കി സ്വാഗതം ചെയ്യുകയായിരുന്നു ആന്റോ ആന്റണി എം.പി
 
പത്തനംതിട്ട -
പ്രതിപക്ഷ നേതാവ് വി.ഡി സതീശനു നേരെയുള്ള കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്റെ തെറി വിവാദത്തിന് പിന്നാലെ കോൺഗ്രസിന് നാണക്കേടായി പാർട്ടി എം.പിയുടെ അഭിസംബോധന. സുധാകരനും സതീശനും ചേർന്ന് നയിക്കുന്ന പാർട്ടിയുടെ സമരാഗ്നി ജാഥയ്ക്ക് പത്തനംതിട്ട ബസ്റ്റാൻഡ് പരിസരത്ത് നൽകിയ സ്വീകരണ ചടങ്ങിലാണ് സ്വാഗത പ്രാസംഗികനായ സ്ഥലം എം.പി കൂടിയായ ആന്റോ ആന്റണിക്കു വൻ അമളി പറ്റിയത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 ജാഥാ വേദിയിൽ കെ സുധാകരന് പകരം ബി.ജെ.പി അധ്യക്ഷൻ കെ സുരേന്ദ്രനെ കെ.പി.സി.സി അധ്യക്ഷനാക്കി സ്വാഗതം ചെയ്യുകയായിരുന്നു കോൺഗ്രസ് നേതാവായ ആന്റോ ആന്റണി എം.പി.
 'സമരാഗ്‌നിയുടെ നായകൻ, കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ ബഹുമാന്യനായ കെ സുരേന്ദ്രൻ അവർകളേ' എന്നായിരുന്നു ആന്റോ ആന്റണിയുടെ വാക്കുകൾ. ഇതോടെ സദസ്സിലും വേദിയിലുമുണ്ടായിരുന്നവർ കടുത്ത നീരസവും ചിലർ സദസ്സിൽനിന്ന് കൂവുകയുമുണ്ടായി. അബദ്ധം മനസിലാക്കിയതോടെ എം.പി ഉടനെ പേര് തിരുത്തി. സുധാകരനും സതീശനുമുൾപ്പെടെയുള്ള വേദിയിലേക്ക് തിരിഞ്ഞുനോക്കിയ ശേഷമായിരുന്നു എം.പി തുടർന്ന് പേര് മാറ്റി പറഞ്ഞത്. 'കെ സുധാകരൻ അവർകളേ' എന്നായിരുന്നു പിന്നീടുള്ള പ്രയോഗം.
 ശനിയാഴ്ച രാവിലെ ആലപ്പുഴയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ എത്താൻ വൈകിയ പ്രതിപക്ഷ നേതാവിനെതിരെ കെ സുധാകരൻ നടത്തിയ വിവാദ പരാമർശങ്ങൾ ഏറെ ചർച്ചയായിരുന്നു. ഇതേ തുടർന്ന് സുധാകരന്റെ പല സമീപനങ്ങളും പാർട്ടിക്ക് വൻ അപമാനമാകുന്നുവെന്ന് പാർട്ടി പ്രവർത്തകരിലും അനുഭാവികളിലും സമൂഹമാധ്യമങ്ങളിലും മറ്റും വ്യാപക ചർച്ച നടക്കുന്നതിനിടെയാണ് പുതിയ സംഭവം. സ്വന്തം പാർട്ടി അധ്യക്ഷനെ പാർട്ടിയുടെ ഒരു എം.പി തന്നെ ബി.ജെ.പി പ്രസിഡന്റിന്റെ പേര് വച്ച് അഭിസംബോധന ചെയ്യുന്ന സാഹചര്യം എന്തൊരു നാണക്കേടാണെന്നും സുധാകരന് പറ്റിയ നേതാക്കളും അനുയായികളുമാണ് കോൺഗ്രസിലെന്നും ഇയാൾ ബി.ജെ.പിയിലെത്തുന്ന സമയത്തിന്റെ കാര്യത്തിലെ അഭിപ്രായ വ്യത്യാസമുള്ളൂ എന്ന രീതിയിലാണ് സമൂഹമാധ്യമങ്ങളിലെ പല പ്രതികരണങ്ങളും.  

Latest News