Sorry, you need to enable JavaScript to visit this website.

ബൈക്ക് സ്‌കൂട്ടറിൽ ഇടിച്ച് അച്ഛന് പിന്നാലെ മകളും പോയി; അപകടം പാലക്കാട്-കോഴിക്കോട് ദേശീയ പാതയിൽ 

പാലക്കാട് - പാലക്കാട്-കോഴിക്കോട് ദേശീയ പാതയിൽ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അച്ഛന് പിന്നാലെ മകളും മരിച്ചു. കരിമ്പ തിരുത്തിപ്പള്ളിയാലിൽ മോഹനൻ (50), മകൾ വർഷ (22) എന്നിവരാണ് മരിച്ചത്. മണ്ണാർക്കാട് കരിമ്പ മാച്ചാംതോട് വച്ച് ഇന്ന് രാവിലെ ഒൻപതോടെയായിരുന്നു അപകടം. 
 അപകടത്തിൽ മോഹനൻ തൽക്ഷണം മരിച്ചിരുന്നു. ഗുരുതരാവസ്ഥയിൽ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മകൾ വൈകീട്ട് ആറരയോടെ മരിക്കുകയായിരുന്നു.
 ലോറിയെ മറികടക്കാൻ ശ്രമിച്ച ബൈക്ക്, മോഹനനും മകളും സഞ്ചരിച്ച സ്‌കൂട്ടറിൽ വന്നിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അപകടത്തിൽ ബൈക്ക് യാത്രികനായ കല്ലടിക്കോട് സ്വദേശി വിഷ്ണുവിനും പരുക്കുണ്ട്. സംഭവത്തിൽ കേസെടുത്തതായി പോലീസ് പറഞ്ഞു.

Latest News