Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

'കുഞ്ഞിന്റെ തൂക്കത്തിന്റെ ഇരട്ടി സ്വർണം വേണം'; പ്രസവത്തിന് പിന്നാലെ ഭർത്താവിനോട് ഭാര്യ, വൈറൽ

Read More

ദുബൈ - പ്രസവത്തിന് പിന്നാലെ ഭർത്താവിനോടുള്ള ഭാര്യയുടെ ആവശ്യം സമൂഹമാധ്യമങ്ങളിൽ വൈറൽ. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ ലിൻഡ ആൻഡ്രേഡ് ആണ് പെൺകുഞ്ഞ് പിറന്നതിന് പിന്നാലെ ശതകോടീശ്വരനായ തന്റെ ഭർത്താവ് റിക്കി ആൻഡ്രേഡിനോട് വ്യത്യസ്തമായൊരു ആവശ്യം ഉന്നയിച്ച് തന്റെ ആഡംബരവിശേഷവുമായി വീണ്ടും വാർത്തയായത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 കുഞ്ഞിന്റെ തൂക്കത്തിന്റെ ഇരട്ടി സ്വർണം വാങ്ങിവരണമെന്നാണ് ലിൻഡയുടെ ആവശ്യം. ലിൻഡ തന്നെയാണ് ടിക് ടോക്കിലൂടെ ഇക്കാര്യം അറിയിച്ചത്. കുഞ്ഞ് ജനിക്കുമ്പോൾ ഏഴ് പൗണ്ടായിരുന്നു തൂക്കമെന്നും, എന്നാൽ ഭർത്താവിനോട് താൻ 15 പൗണ്ട് തൂക്കമുണ്ടെന്നാണ് പറഞ്ഞതെന്നും വീഡിയോയിൽ ഇവർ പറയുന്നു. ഭർത്താവ് തന്നെ വിശ്വസിച്ചെന്നും തിരിച്ച് ഒന്നും ചോദിച്ചില്ലെന്നും ലിൻഡ ചെറുചിരിയോടെ വീഡിയോയിൽ പറയുന്നു. മകൾക്ക് അവളുടെ അച്ഛനിൽ നിന്ന് ലഭിക്കാൻ പോകുന്ന നിരവധി സമ്മാനങ്ങളിൽ ഒന്നു മാത്രമായിരിക്കും ഇതെന്നും അവർ പറഞ്ഞു. 
 ഇതിനകം തന്നെ താനും ഭർത്താവും പല ആഡംബര ബ്രാൻഡുകളിൽ നിന്നും മകൾക്കായി പല സമ്മാനങ്ങളും വാങ്ങിയതായും പറയുന്നു. ലിൻഡയുടെ ടിക് ടോക്ക് വീഡിയോ നാലര മില്യനിലേറെ ആളുകളാണ് ഇതിനകം കണ്ടത്. ഇരുവർക്കും ആശംസകൾ നേർന്ന പലരും പല രൂപത്തിലാണ് ഇതോട് പ്രതികരിച്ചത്. 'പണം കൊണ്ടു മാത്രം സന്തോഷം ഉണ്ടാകില്ലന്നാണ് ഒരാളുടെ കമന്റ്. മകളുടെ ബേബി സിറ്ററായി ജോലി കിട്ടുമോ എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. കൂടുതൽ നന്മകളും ആശംസകളും നേർന്നാണ് പലരും വീഡിയോയോട് പ്രതികരിച്ചത്.
 ഗർഭകാലത്ത് ഇഷ്ടഭക്ഷണം കഴിക്കാൻ, ഭർത്താവിനൊപ്പം ദുബൈയിൽ നിന്നും അമേരിക്കയിലേക്ക് പറന്ന ആഡംബര വിശേഷവും ലിൻഡ നേരത്തെ സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരുന്നു. ഗർഭിണിയായ ഭാര്യയുടെ ഇഷ്ടഭക്ഷണം വാങ്ങിക്കൊടുക്കാനായി അന്ന് 13000 കിലോമീറ്ററാണ് ഇരുവരും യാത്ര ചെയ്തത്. ഒരാഴ്ച കൊണ്ട് 25 കോടിയുടെ ഷോപ്പിംഗ് നടത്തിയെന്നു പറഞ്ഞ് കഴിഞ്ഞ വർഷവും ലിൻഡ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. യു.എസിലെ കാലിഫോർണിയയിൽ വളർന്ന ലിൻഡ ഭർത്താവിനൊപ്പം ദുബൈയിലാണിപ്പോൾ കഴിയുന്നത്.

Latest News