80 തോറ്റു, 20 ജയിച്ചു, ഉപ്പുമാവ് തന്നെ; മനസ്സിലാക്കാന്‍ കോമണ്‍ സെന്‍സ് മതി

അടുത്ത പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തോൽപിക്കണമെന്നും ജനാധിപത്യവും മതേതരത്വവും വീണ്ടെടുക്കണമെന്നും പ്രതിപക്ഷത്ത് അഭിപ്രായം ശക്തമാണെങ്കിലും പാർട്ടികൾ വേർപിരിഞ്ഞ് വോട്ടുകൾ ശിഥിലമാകുമെന്നുതന്നെയാണ് സൂചനകൾ.

കോളേജ് ഹോസ്റ്റലിൽ ഉപ്പുമാവ് തന്നെ ജയിക്കുന്ന പഴയ കഥ ഓർമിപ്പിക്കുകയാണ് രമേഷ് ബാബു പാണ്ടിക്കാട്.

ഒരു കോളേജ് ഹോസ്റ്റലില്‍ ദിനം തോറും പ്രാതലിന് ഉപ്പുമാവായിരുന്നു കുട്ടികള്‍ക്ക് നല്‍കി വന്നിരുന്നത്. നൂറ് കുട്ടികളില്‍ എണ്‍പത് കുട്ടികളും ഉപ്പുമാവ് മാറ്റി മറ്റെന്തെങ്കിലും ഭക്ഷണം ആക്കണമെന്ന അഭിപ്രായവുമായി വാര്‍ഡനെ സമീപിച്ചു.
എന്നാല്‍ ഇരുപത് കുട്ടികള്‍ ഇതിനെ എതിര്‍ത്തു, അവര്‍ക്ക് ഉപ്പുമാവല്ലാതെ വേറൊരു ഭക്ഷണവും വേണ്ട എന്ന് ശഠിച്ചു.

നൂറില്‍ എണ്‍പത് പേരും മാറ്റം വേണമെന്നതില്‍ ഉറച്ചു നിന്നതോടെ
ഹോസ്റ്റല്‍ വാര്‍ഡന്‍ ജനാധിപത്യ രീതിയിലുള്ള ഒരു തിരഞ്ഞെടുപ്പ് രീതി ഭക്ഷണ കാര്യത്തില്‍ അവിടെ നടപ്പിലാക്കാന്‍ തീരുമാനിച്ചു. കൂടെ വലിയൊരു മെനുവും നല്‍കി, അതില്‍ വിവിധ തരം ദോശകള്‍,ഇഡ്ഡലി,പൂരി, പൊറോട്ട, അതുപോലെ മറ്റു വേറെയും വിഭവങ്ങളടങ്ങിയ വലിയൊരു ചാര്‍ട്ട് തന്നെ വോട്ടിങ് നടക്കുന്ന ഇടത്തില്‍ തൂക്കിയിട്ടതിന് ശേഷം അവരവര്‍ക്ക് ഇഷ്ടമുള്ള ഭക്ഷണത്തിന്റെ പേരെഴുതി ഒരു ബോക്‌സില്‍ നിക്ഷേപിക്കുവാന്‍ നിര്‍ദ്ദേശിച്ചു,
എല്ലാവര്‍ക്കും സന്തോഷമായി..
എല്ലാവരും അവരവര്‍ക്ക് ഇഷ്ടമുള്ള വിഭവങ്ങളുടെ പേരെഴുതി ബോക്‌സില്‍ നിക്ഷേപിച്ചു, വോട്ടിംഗ് അവസാനിച്ചു, പതിവ് നടപടിയായ വോട്ടെണ്ണല്‍ തുടങ്ങി, പത്ത് പേര്‍ ഇഡ്ഡലി, അഞ്ച് പേര്‍ ദോശ,എട്ട് പേര്‍ പൂരി  ഇങ്ങനെ പലരും പലവിധത്തിലുള്ള ഭക്ഷണത്തിന്റെ പേരുകളായിരുന്നു എഴുതിയത്.

എന്നാല്‍ ഉപ്പുമാവ് വേണം എന്ന് പറഞ്ഞിരുന്ന ഇരുപത് പേരും ഉപ്പുമാവ് എന്ന് തന്നെ എഴുതിയതിനാല്‍ ഏറ്റവും വലിയ സംഖ്യയും ഇരുപത് തന്നെ ആയി വന്നു,
അതോടെ ഹോസ്റ്റലില്‍ ആ വര്‍ഷം മുഴുവനും പ്രാതലിന് ഉപ്പുമാവ് മതി എന്ന് ജനാധിപത്യ രീതിയില്‍ വാര്‍ഡന്‍ അനൗണ്‍സ്‌മെന്റ് ചെയ്തു..
ഇവിടെ മറുവശത്ത് എണ്‍പത് പേരുണ്ടായിട്ടും ഇരുപത് പേര്‍ വിജയിച്ചതിന്റെ രഹസ്യം മനസ്സിലാക്കാന്‍ വലിയ ശാസ്ത്രജ്ഞന്‍ ഒന്നും ആകേണ്ടതില്ല,
കോമണ്‍ സെന്‍സ് മാത്രം മതി..

VIDEO മദീനയില്‍ സാഹിര്‍ ക്യാമറ തകര്‍ത്ത പ്രവാസി അറസ്റ്റില്‍

മീഡിയ വണിലെ ചര്‍ച്ചക്കെതിരെ അഖില്‍ മാരാര്‍; ആക്ഷേപ പരാമര്‍ശങ്ങള്‍

സൗദിയിലേക്ക് 8,800 ബസ് ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്യുന്നു

Latest News