VIDEO മദീനയില്‍ സാഹിര്‍ ക്യാമറ തകര്‍ത്ത പ്രവാസി അറസ്റ്റില്‍

മദീന - ഗതാഗത നിയമ ലംഘനങ്ങള്‍ ഓട്ടോമാറ്റിക്ക് ആയി നിരീക്ഷിച്ച് കണ്ടെത്തി നിയമ ലംഘനം രേഖപ്പെടുത്തി പിഴ ചുമത്തുന്ന സാഹിര്‍ സംവിധാനത്തിനു കീഴിലെ ക്യാമറ തകര്‍ത്ത പാക്കിസ്ഥാനി യുവാവിനെ മദീന പ്രവിശ്യയില്‍ പെട്ട മഹ്ദുദ്ദഹബില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. വാഹനം ഉപയോഗിച്ച് മനഃപൂര്‍വം പാക്കിസ്ഥാനി ക്യാമറ ഇടിച്ചുതള്ളിയിടുകയായിരുന്നു. ചോദ്യം ചെയ്യല്‍ അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.

Latest News