ദോഹ-ഏഷ്യന്‍ കപ്പ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ വിയറ്റ്‌നാമിനെതിരെ ജപ്പാന് ആധികാരിക ജയം. രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് ജപ്പാന്റെ വിജയം.ടക്കുമി മിനാമിനോയുടെ ഇരട്ട ഗോളുകളാണ് ജപ്പാന് മിന്നുന്ന ജയം സമ്മാനിച്ചത്.കളിയുടെ ആദ്യപകുതിയില്‍ വിയറ്റ്‌നാം മികച്ച പോരാട്ടമാണ് പുറത്തെടുത്തത്.ആദ്യപകുതി അവസാനിക്കുമ്പോള്‍ ഇരുടീമുകളും ഗോളുകള്‍ കൊടുത്തും വഴങ്ങിയും ജപ്പാന്‍ 3-2 ന് മുന്നിലായിരുന്നു.രണ്ടാം പകുതിയില്‍ ജപ്പാന്‍ ഒരു ഗോള്‍ കൂടി നേടി വിജയം ആധികാരികമാക്കി.
മല്‍സരത്തിന്റെ പതിനൊന്നാം മിനുട്ടില്‍ മിനാമിനോയുടെ ആദ്യഗോളിലൂടെയാണ് ജപ്പാന്‍ ലീഡെടുത്തത്.എന്നാല്‍ പതിനാറാം മിനുട്ടില്‍ ജപ്പാനെ ഞെട്ടിച്ച് വിയറ്റ്‌നാം താരം ഗുയന്‍ ദിന്‍ബാക്ക് സമനില ഗോള്‍ കണ്ടെത്തി.ഇതോടെ മല്‍സരം കടുത്തു.മുപ്പത്തിമൂന്നാം മിനുട്ടില്‍ ജപ്പാന്റെ വലകുലിക്കി വിയറ്റ്‌നാം ലീഡെടുത്തു.ഫാം ടുന്‍ഹായിയാണ് സ്‌കോര്‍ ചെയ്തത്.പ്രതിരോധത്തിലായ ജപ്പാന്‍ മുന്നേറ്റ നിരയെ ശക്തമാക്കി പത്തുമിനുട്ടുകള്‍ക്കകം സമനില കണ്ടെത്തി.മിനാമിനോയാണ് ജപ്പാന് രക്ഷകനായത്.ആദ്യപകുതിയുടെ ഇഞ്ചുറി ടൈംമില്‍ കീറ്റോ നകമുറയിലൂടെ ജപ്പാന്‍ ലീഡ് നേടി(3-2).ആവേശം നിറഞ്ഞ രണ്ടാം പകുതിയില്‍ ഇരുടീമുകളും പ്രതിരോധത്തില്‍ ശ്രദ്ധയൂന്നി.വീണ്ടും സ്‌കോര്‍ ചെയ്യാനുള്ള ജപ്പാന്‍ ശ്രമങ്ങളെ വിയറ്റ്‌നാം വിദഗ്്ധമായി തടഞ്ഞു.എന്നാല്‍ എണ്‍പത്തിയഞ്ചാം മിനുട്ടില്‍ അയാസെ ഉഡായുടെ ഗോളിലൂടെ ജപ്പാന്‍ ലീഡ് വര്‍ധിപ്പിച്ച് മല്‍സരം സ്വന്തമാക്കി(4-2).
ഈ വാർത്തകൾ കൂടി വായിക്കുക
നീ എന്തിനീ കടുംകൈ ചെയ്തു; മകനെ കൊന്ന ടെക്കി യുവതിയും ഭര്‍ത്താവും മുഖാമുഖം
രാമക്ഷേത്ര ആഘോഷങ്ങളില്‍നിന്ന് മുസ്ലിംകള്‍ വീട്ടുനില്‍ക്കണം; കാരണങ്ങൾ നിരത്തി വ്യക്തിനിയമ ബോര്‍ഡ്
കുട്ടികളുടെ അശ്ലീല വീഡിയോകള്‍ കാണുന്നത് പോക്‌സോ കുറ്റമല്ലെന്ന് ഹൈക്കോടതി