Sorry, you need to enable JavaScript to visit this website.

മുതുകാട് എന്തുകൊണ്ട് വിമർശിക്കപ്പെടുന്നു? സംസ്ഥാന ഭിന്നശേഷി അവാർഡ് ജേതാവ് പറയുന്നത് ഇങ്ങനെ...

Read More

- മുതുകാടിന്റെ അവകാശവാദങ്ങൾ പൊള്ള; സാമ്പത്തിക കാര്യങ്ങൾ അറിയില്ലെന്നും അമൽ ഇഖ്ബാൽ

തിരുവനന്തപുരം - മജീഷ്യനും സാമൂഹ്യപ്രവർത്തകനും പ്രചോദന പ്രഭാഷകനുമായ ഗോപിനാഥ് മുതുകാടിനും അദ്ദേഹം നടത്തുന്ന മാജിക് പ്ലാനറ്റ്, ഡി.എ.സി സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളിലും പ്രതികരിച്ച് ഈ വർഷത്തെ സംസ്ഥാന ഭിന്നശേഷി അവാർഡ് ജേതാവ് അമൽ ഇഖ്ബാൽ രംഗത്ത്.
 ഗോപിനാഥ് മുതുകാട് സാർ ഭിന്നശേഷി സമൂഹത്തോട് തെറ്റുകൾ ചെയ്‌തെന്നും പൊള്ളയായ അവകാശ വാദങ്ങളാണ് അദ്ദേഹത്തിന്റേതെന്നും ജന്മനാ സെറിബ്രൽ പാൾസി ബാധിച്ച മലപ്പുറം ജില്ലയിലെ പുളിക്കൽ സ്വദേശിയായ അമൽ ഇഖ്ബാൽ കുറ്റപ്പെടുത്തി.
 മുതുകാട് സാറിനോട് അസൂയയും വിദ്വേഷവുമൊന്നും ഇല്ല. കൃത്യമായി കാര്യങ്ങൾ അപഗ്രഥിച്ചുതന്നെയാണ് സംസാരിക്കുന്നത്. ഇത് ഞങ്ങളല്ലാതെ ആരാണ് പറയുക? അവിടത്തെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് പറയാൻ ഞാൻ ആളല്ല. എന്നാൽ, മറ്റു കാര്യങ്ങളെക്കുറിച്ച് എനിക്ക് പറയാനാകുമെന്നും അമൽ ഇൻസ്‌പെയേഴ്‌സ് എന്ന യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 ഒരു മജീഷ്യന്റെ ഏറ്റവും വലിയ കഴിവ് കൺകെട്ടും ആളുകളെ കൈയിലെടുക്കുക എന്നതുമാണ്. മുതുകാട് സാറിന്റെ മാജിക്കുകൾ കാണാനും പ്രചോദനമേകുന്ന വാക്കുകൾ കേൾക്കാനും നിരവധി ആളുകളാണുള്ളത്. ചില പ്രത്യേകതരം സെന്റിമെന്റൽ പിന്നണി സംഗീതം ഉപയോഗിച്ചാണ് അദ്ദേഹം മോട്ടിവേഷനൽ വീഡിയോകൾ തയ്യാറാക്കുന്നത്. ഇത് ആളുകളുടെ മൃദുല വികാരങ്ങൾ കുത്തിനോവിപ്പിക്കുന്നതാണ്. സഹതാപം കലർന്നതും കുത്തിനോവിക്കുന്നതുമായ ഒരുപാട് നോട്ടങ്ങളെ അതിജീവിച്ച് വന്നയാളെന്ന നിലക്ക് ഇത്തരം വീഡിയോകളോട് തനിക്ക് വിയോജിപ്പുണ്ട്.
ഹൃദയസ്പർശിയായ വാക്കുകളാൽ സന്തോഷിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നവരെക്കുറിച്ച് ഇത്തരം വിവാദങ്ങൾ ഉണ്ടാകുമ്പോൾ ആളുകൾക്ക് സ്വാഭാവികമായും വിഷമമുണ്ടാവും. പക്ഷെ, നിങ്ങൾ വിചാരിച്ചതല്ല കാര്യങ്ങൾ. കേട്ട ആരോപണങ്ങൾ പലതും സത്യമാണെന്നും അമൽ പറയുന്നു.
താൻ പറയുന്ന കാര്യങ്ങൾ ഉൾക്കൊള്ളാൻ മുതുകാട് സാറിന് കഴിയണം. വിമർശങ്ങളെ മനസ്സിലാക്കുകയും പ്രശ്‌നങ്ങളെ തിരുത്താനും സാർ ശ്രമിക്കണം. ഭിന്നശേഷിക്കാരായ ആളുകളുടെ രക്ഷിതാക്കൾക്കും വിദഗ്ധർക്കും സ്‌പെഷൽ എഡ്യുക്കേറ്റേഴ്‌സിനും പല കാര്യങ്ങളും നിർദേശിക്കാനുണ്ടാകും. ഈ മേഖലയിൽ താങ്കൾ പഠിച്ചതിനേക്കാളും വിവരവും അനുഭവ സമ്പത്തുമുള്ളവരാണ് അവർ. നിങ്ങൾ ഈ അടുത്ത് കാലത്ത് മാത്രമാണ് ഈ മേഖലയിലേക്ക് വന്നിട്ടുള്ളതെന്നും അമൽ ചൂണ്ടിക്കാട്ടി. 
 സെന്റിമെന്റലായിട്ടുള്ള പിന്നണി സംഗീതം ഉപയോഗിച്ചാണ് മുതുകാട് വീഡിയോകൾ തയ്യാറാക്കുന്നത്. ആളുകളുടെ മൃദുല വികാരങ്ങളെ ഇളക്കിയും നോവിച്ചുമുള്ള ഈ വീഡിയോകൾ ശരിയല്ല. ഞങ്ങളെ കുറിച്ച് തയ്യാറാക്കുന്ന വീഡിയോയിൽ സെന്റിമെന്റൽ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഉപയോഗിക്കരുത്. അത് ഞങ്ങൾക്ക് ഇഷ്ടമില്ല. ഇത്തരം വീഡിയോകൾ വഴി ജനങ്ങളുടെ സഹതാപത്തെ ചൂഷണം ചെയ്ത് മാർക്കറ്റ് ചെയ്യുകയാണ്. ഇത് ഉപേക്ഷിക്കണം. 
 അതേപോലെ, ചെറിയ രീതിയിലുള്ള പ്രശ്‌നങ്ങൾ ഉള്ളവരെ മാത്രമാണ് നിങ്ങളുടെ സ്ഥാപനത്തിൽ പരിചരിക്കുന്നത്. അതും ഓഡിഷൻ നടത്തിയാണ് ആളുകളെ തെരഞ്ഞെടുക്കുന്നത്. ഈ സ്ഥാപനത്തിൽ മൈൽഡ് ഡൗൺ സിൺട്രോം ബാധിച്ച കുട്ടികൾക്ക് നൽകുന്ന പരിചരണത്തിൽ വളരെ കുറഞ്ഞ ശരി മാത്രമാണുള്ളത്. പക്ഷെ, നിങ്ങളുടെ വീഡിയോകൾ കണ്ട് ആളുകൾ തെറ്റിദ്ധരിക്കുകയാണ്. എന്നാൽ, ഇതിൽനിന്നെല്ലാം വ്യത്യസ്തമായി വളരെ ശാസ്ത്രീയ രീതിയിൽ ഭിന്നശേഷിക്കാരെ പരിചരിക്കുന്ന സ്ഥാപനങ്ങൾ കേരളത്തിലുണ്ട്. അതിന് പകരം നിങ്ങൾ ഒരു കരിക്കുലം തയ്യാറാക്കി ഭിന്നശേഷിക്കാരെ മാജിക്ക് പഠിപ്പിച്ച് ഉന്നതിയിലേക്ക് നയിക്കുമെന്ന് പറഞ്ഞ് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അമൽ കുറ്റപ്പെടുത്തുന്നു.
 ഒരു കാര്യം അറിയുക. 90 ശതമാനമുണ്ടായിരുന്ന ചലനവൈകല്യത്തെയും പഠനവൈകല്യത്തെയും സംസാര പ്രശ്‌നങ്ങളെയും അതിജീവിച്ച് ഞാനിന്ന് ദേശീയ പഞ്ചഗുസ്തി താരമാണ്. നിരവധി ദേശീയ അന്തർ ദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചിട്ടുമുണ്ട്. ശാസ്ത്രീയമായി നടത്തിയ ചികിത്സയുടെയും പരിശീലനത്തിന്റെയും ഫലമാണ് ഈ നേട്ടങ്ങൾ. നാളെ ഞാൻ എല്ലാവരെയും ഇതുപോലെ പഞ്ചഗുസ്തി ചാമ്പ്യനാക്കാം എന്ന് പറഞ്ഞ് വന്നാൽ നടക്കില്ല. ഇതുപോലെയാണ് മുതുകാടിന്റെ സ്ഥാപനം ചെയ്യുന്നത്. എനിക്ക് സ്വന്തമായി ഭക്ഷണം കഴിക്കാനാകുമായിരുന്നില്ല. മുഴുവൻ സമയവും ഞാൻ കിടപ്പിലായിരുന്നു. ആരെങ്കിലും പിടിച്ചുനിർത്തിയാൽ ഞാൻ വീണുപോകും. എന്നാൽ, ശാസ്ത്രീയ പരിശീലനത്തിലൂടെ ഞാൻ അതെല്ലാം മറികടന്നു. എന്നെപോലെ, ഇത്തരം ഗുരുതര പ്രശ്‌നമുള്ള ആളുകൾക്ക് മുതുകാട് സാറിന്റെ സ്ഥാപനത്തിൽ പ്രവേശനം ലഭിക്കില്ല. പൊള്ളയായ അവകാശവാദങ്ങളാണ് സാറിന്റെ പലതുമെന്നും ജനങ്ങൾ കഥയറിയാതെ ആട്ടം കാണരുതെന്നും സാറ് സമ്മതിക്കുമ്പോഴും പ്രേക്ഷകർ സമ്മതിക്കുന്നില്ലെന്നും അമൽ ഇഖ്ബാൽ പറഞ്ഞു. 
 നാലുവർഷം മുമ്പ് കോഴിക്കോട് ജെ.ഡി.ടി ഇസ്‌ലാം സ്‌കൂളിൽ പഠിക്കവെ, ഇ അഹമ്മദ് മോഡൽ യു.എൻ മോഡൽ അസംബ്ലിയിൽ ഇന്ത്യൻ പ്രതിനിധി സംഘത്തോടൊപ്പം വിദ്യാർത്ഥി പ്രതിനിധിയായി പങ്കെടുത്ത പ്രതിഭയാണ് അമൽ ഇഖ്ബാൽ. ആശുപത്രി വാസങ്ങൾക്കും ചികിത്സയ്ക്കുമെല്ലാം ഇടയിലും ശക്തമായ ആത്മവിശ്വാസത്തോടെയും കഠിനാധ്വാനത്തോടെയുമുള്ള പ്രവർത്തനങ്ങളുടെ ഫലമായി നിരവധി അക്കാദമിക് നേട്ടങ്ങൾ സ്വന്തമാക്കാൻ അമലിനായിട്ടുണ്ട്.

Latest News