Sorry, you need to enable JavaScript to visit this website.

എം.എ യൂസഫലിയുടെ പ്രവാസത്തിന്റെ അമ്പതാണ്ട്; സൗജന്യ ഹൃദയശസ്ത്ര ക്രിയയ്ക്ക് അപേക്ഷ ക്ഷണിച്ചു, ചെയ്യേണ്ടത് ഇങ്ങനെ... 

Read More

ന്യൂഡൽഹി / അബൂദബി - വ്യവസായ പ്രമുഖനും ലുലു ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയർമാനുമായ എം.എ യൂസഫലിയുടെ യു.എ.ഇ പ്രവാസത്തിന്റെ 50 വർഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച കുട്ടികൾക്കുള്ള സൗജന്യ ഹൃദയ ശസ്ത്രക്രിയകൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. 
 ജന്മനാ ഹൃദ്രോഗമുള്ള 50 കുട്ടികൾക്ക് ശസ്ത്രക്രിയ നടത്താനുള്ള ഗോൾഡൻ ഹാർട്ട് ഇനീഷ്യേറ്റീവിലേക്ക് അദ്ദേഹത്തിന്റെ മരുമകൻ കൂടിയായ ഡോ. ഷംഷീർ വയലിന്റെ ഉടമസ്ഥതയിലുള്ള വി.പി.എസ് ഹെൽത്ത് കെയറാണ് അപേക്ഷ ക്ഷണിച്ചത്. അർഹരായ കുട്ടികളുടെ രക്ഷിതാക്കൾക്ക് [email protected] എന്ന ഇമെയിലിൽ ആവശ്യമായ മെഡിക്കൽ റിപോർട്ടും അനുബന്ധ രേഖകളും സഹിതം അപേക്ഷിക്കാമെന്ന് ഡോ. ഷംഷീറിന്റെ കുടുംബ ഓഫീസായ വി.പി.എസ് ഹെൽത്ത്‌കെയർ അറിയിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 ഡോക്ടറുടെ ഇന്ത്യയിലെയും യു.എ.ഇയിലെയും ഒമാനിലെയും ആശുപത്രികളിലൂടെയാണ് പദ്ധതി നടപ്പാക്കുക. കുട്ടികളിലെ ജന്മനാലുള്ള ഹൃദ്രോഗത്തിന് ശസ്ത്രക്രിയ നടത്താൻ ഭാരിച്ച ചെലവുളളതിനാൽ പ്രതിസന്ധി നേരിടുന്ന നിർധന കുടുംബങ്ങൾക്ക് പ്രതീക്ഷയും കൈത്താങ്ങുമേകുന്നതാണ് ഡോ. ഷംഷീറിന്റെ നേതൃത്വത്തിലുള്ള പുതിയ സംരംഭം. മനുഷ്യത്വപരമായ ഇടപെടലുകൾ കുടുംബത്തിന്റെ തന്നെ ഭാഗമാണെന്നും അതേ പാതയിലൂടെ യൂസഫലിയുടെ യു.എ.ഇയിലെ അരനൂറ്റാണ്ട് അടയാളപ്പെടുത്താനാണ് ശ്രമമെന്നും ഡോ. ഷംഷീർ വ്യക്തമാക്കി.
 എം.എ യൂസഫലിയുടെ മൂത്ത മകളും വി.പി.എസ് ഹെൽത്ത്‌കെയർ വൈസ് ചെയർപേഴ്‌സണുമായ ഡോ. ഷബീന യൂസഫലിയുടെ ഭർത്താവായ ഡോ. ഷംഷീർ വയലിൽ മിഡിൽ ഈസ്റ്റിലെ പ്രമുഖ ഹെൽത്ത് കെയർ ഗ്രൂപ്പായ ബുർജീൽ ഹോൾഡിങ്‌സിന്റെ സ്ഥാപകനും ചെയർമാനുമാണ്. എം.എ യൂസഫലി മുംബൈ തുറമുഖത്ത് നിന്ന് 1973-ൽ തുടങ്ങിയ പ്രവാസയാത്ര അമ്പത് വർഷം പിന്നിട്ട് ജീവകാരുണ്യ സാമൂഹ്യപ്രവർത്തനങ്ങൾ സജീവമായി തുടരുന്നതോടൊപ്പം തന്നെ, ലോകമെമ്പാടും 300 ഹൈപ്പർ മാർക്കറ്റുകൾ എന്ന പുതിയ ലക്ഷ്യവുമായി മുന്നോട്ടു കുതിക്കുകയാണ്. ഇതിനിടയിലാണ് അദ്ദേഹത്തിന്റെ അമ്പത് വർഷത്തെ പ്രവാസജീവിതത്തിന്റെ തണലിൽ സൗജന്യമായ അമ്പത് ഹൃദയശസ്ത്രക്രിയകൾക്ക് അപേക്ഷ ക്ഷണിച്ചത്.

Latest News